കൊല്ലം ∙ പോക്സോ കേസിൽ പ്രതിക്ക് ആകെ 67 വർഷവും 6 മാസവും കഠിനതടവും 4,10,500 രൂപ പിഴയും. അഞ്ചാലുംമൂട് ജയന്തി ഉന്നതിയിൽ താമസിക്കുന്ന രാജയെ (42) ആണു കൊല്ലം അതിവേഗ സ്പെഷൽ കോടതി ജഡ്ജി എ.സമീർ ശിക്ഷിച്ചത്.
പിഴ ഒടുക്കിയില്ലെങ്കിൽ 17 മാസവും 17 ദിവസവും അധിക കഠിനതടവ് അനുഭവിക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ 20 വർഷം ശിക്ഷ അനുഭവിച്ചാൽ മതി.
2021ലാണു കേസിന് ആസ്പദമായ സംഭവം.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വീട്ടിൽ ആളില്ലാത്ത സമയം അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തി പ്രതിയുടെ വീട്ടിലേക്കു ബലമായി പിടിച്ചു കൊണ്ടു പോയി പലതവണ ലൈംഗികമായി പീഡിപ്പിച്ചതായി കാട്ടി അഞ്ചാലുംമൂട് പൊലീസ് ആണു കേസ് റജിസ്റ്റർ ചെയ്തത്.
പിഴ തുക ഈടാക്കുന്ന പക്ഷം മുഴുവൻ തുകയും അതിജീവിതയ്ക്കു നൽകണമെന്നും വിക്റ്റിം കോംപൻസേഷൻ സ്കീമിൽ ഉൾപ്പെടുത്തി അതിജീവിതയ്ക്കു മതിയായ നഷ്ടപരിഹാരം നൽകുന്നതിനും ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് കോടതി നിർദേശിച്ചു. അഞ്ചാലുംമൂട് ഇൻസ്പെക്ടറായിരുന്ന ഒ.അനിൽകുമാർ എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ കേസിൽ ഇൻസ്പെക്ടർ ജി.ബിനു ആണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.സരിത ഹാജരായി.
എഎസ്ഐമാരായ സലീന മഞ്ജു, പ്രസന്ന ഗോപൻ, കെ.ജെ.ഷീബ എന്നിവർ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

