കൊല്ലം∙ എംബിബിഎസ്, എംഡി പരീക്ഷകളിൽ റാങ്ക് തിളക്കവുമായി കല്ലട മേഖലയിലെ 3 പഞ്ചായത്തുകൾ.
മൺറോതുരുത്ത് സ്വദേശി വി.എസ്.വിനയ് ആണ് ഇത്തവണ മെഡിക്കൽ യുജി പരീക്ഷയിൽ ഒന്നാം റാങ്ക് നേടി കല്ലടയ്ക്ക് അഭിമാനമായത്. കഴിഞ്ഞ വർഷം കിഴക്കേകല്ലട
സ്വദേശിനിയായ ഡോ. നീതു മറിയം അലക്സും പടിഞ്ഞാറേ കല്ലട
സ്വദേശിനിയായ ഡോ. അശ്വതി മറിയം വർഗീസും മെഡിക്കൽ പിജി, ഡിഗ്രി തലങ്ങളിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയിരുന്നു.
എറണാകുളം ഗവ.മെഡിക്കൽ കോളജിലായിരുന്നു വിനയ്യുടെ എംബിബിഎസ് പഠനം.
ആദ്യ ശ്രമത്തിൽ തന്നെ പ്രവേശനം നേടിയിരുന്നു. പഠനത്തിനൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും മിടുക്കനായ വിനയ് സർവകലാശാല പ്രതിഭയും കോളജ് യൂണിയൻ ചെയർമാനുമായിരുന്നു.
മലയാളം, ഇംഗ്ലിഷ്, സംസ്കൃതം കഥ, കവിത, പ്രഭാഷണം തുടങ്ങിയ ഇനങ്ങളിലും വിനയ് മികവ് പുലർത്തുന്നു. പബ്ലിക് റിലേഷൻസ് വകുപ്പ് മുൻ അഡിഷനൽ ഡയറക്ടർ ആറ്റുപുറത്ത് വീട്ടിൽ പി.
വിനോദിന്റെയും കാലടി സർവകലാശാലയിലെ പ്രഫസർ ഡോ. എസ്.
ഷീബയുടെയും മകനാണ്.
കഴിഞ്ഞ വർഷത്തെ മെഡിക്കൽ പിജി പരീക്ഷയിൽ ജനറൽ മെഡിസിൻ വിഭാഗത്തിലായി ദേശീയ തലത്തിൽ ഒന്നാം റാങ്ക് നേടിയ കിഴക്കേ കല്ലട മറവൂർ വടക്കേ ഭാഗത്തു ഡോ.
നീതു മറിയം അലക്സ് രാഷ്ട്രപതിയിൽ നിന്നു സ്വർണ മെഡൽ കരസ്ഥമാക്കിയിരുന്നു. വൈദ്യുതി ബോർഡ് റിട്ട.
ഉദ്യോഗസ്ഥനായ എം.അലക്സാണ്ടർ വൈദ്യന്റെയും കായംകുളം സെന്റ് മേരീസ് ജി എച്ച് എസ് അധ്യാപിക കെ.ഷൈനിയുടെയും മകളാണ്. ഭർത്താവ് ഡോ.
ഡെന്നി മാത്യു ജോൺ.
തമിഴ്നാട് മെഡിക്കൽ യുജി ഒന്നാംറാങ്ക് ജേതാവായ പടിഞ്ഞാറേ കല്ലട വലിയപാടം മംഗലശേരിൽ ഡോ.
അശ്വതി മറിയം വർഗീസ് ചെന്നൈ കിൽപാക് ഗവ. മെഡിക്കൽ കോളജിലാണ് പഠിച്ചത്.
ഇംഗ്ലിഷ് പ്രസംഗ മത്സരങ്ങളിലും ശാസ്ത്രീയ സംഗീതത്തിലും തിളങ്ങുന്ന അശ്വതി, ബെസ്റ്റ് ഔട്ട് ഗോയിങ് സ്റ്റുഡന്റ് അവാർഡും നേടിയിരുന്നു. മീഡിയ ഡിസൈനറായ വർഗീസ് കല്ലടയുടെയും കേന്ദ്ര വാണിജ്യമന്ത്രാലയത്തിലെ ഡപ്യൂട്ടി കൺട്രോളർ ഡോ.
ബിന്ദു ജേക്കബിന്റെയും മകളാണ്.
അഭിനന്ദിച്ചു
കല്ലടയ്ക്കു ചരിത്രവിജയം സമ്മാനിച്ച മൂന്ന് യുവ ഡോക്ടർമാരെയും മേഖലയിലെ മുൻ സർക്കാർ ഉദ്യോഗസ്ഥരുടെ കൂട്ടായ്മ ദ് കോസ് അഭിനന്ദിച്ചു. പ്രസിഡന്റ് മംഗലത്ത് ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ആർ. അശോകൻ, ട്രഷറർ ഡി.
ശിവപ്രസാദ്, കിടങ്ങിൽ മഹേന്ദ്രൻ, എൻ. അംബുജാക്ഷപണിക്കർ, കെ.
ടി. ശാന്തകുമാർ, എസ്.
സോമരാജൻ, പി. വിനോദ്, വി.എസ് പ്രസന്നകുമാർ, അലങ്ങാട്ട് സഹജൻ എന്നിവർ പങ്കെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]