കൊട്ടാരക്കര∙ ശബരിമല സ്വർണപ്പാളി വിഷയത്തിൽ ദേവസ്വം ബോർഡ് പത്തനംതിട്ട ഡപ്യൂട്ടി കമ്മിഷണർ ഓഫിസിലേക്കു യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിലെ സംഘർഷത്തെത്തുടർന്നു റിമാൻഡിലായ കോൺഗ്രസ് വക്താവ് സന്ദീപ് വാരിയർ ഉൾപ്പെടെ 17 കോൺഗ്രസ് നേതാക്കൾ കൊട്ടാരക്കര സബ് ജയിലിൽ.
കഴിഞ്ഞ രാത്രിയിലാണ് ഇവരെ ജയിലിൽ എത്തിച്ചത്. സന്ദീപ് വാരിയർക്കു പുറമേ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ, സംസ്ഥാന സെക്രട്ടറിമാരായ സാം.ജി.ഇടമുറി, അനീഷ് വേങ്ങവിള, നഹാസ് പത്തനംതിട്ട
ഉൾപ്പെടെ 14 യുവാക്കളും 3 വനിതാ പ്രവർത്തകരുമാണ് ജയിലിലുള്ളത്.
ഇവരുടെ ജാമ്യാപേക്ഷ പത്തനംതിട്ട കോടതി നാളെ പരിഗണിക്കും.
ജയിലിലായ പ്രവർത്തകരെ കാണാൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഇന്നലെ എത്തിയിരുന്നു. രാഹുലിനെ ജയിലിനു പുറത്തു നേതാക്കൾ ഹാൾ അണിയിച്ച് സ്വീകരിച്ചു.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് റിയാസ് ചിതറ, സംസ്ഥാന സെക്രട്ടറി അജു ജോർജ്, കെഎസ്യു ജില്ലാ പ്രസിഡന്റ് അൻവർ സുൾഫിക്കർ എന്നിവർ രാഹുലിനൊപ്പമുണ്ടായിരുന്നു.
ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യാൻ മുഖ്യമന്ത്രിക്ക് അവകാശമില്ല: രാഹുൽ
കൊട്ടാരക്കര∙ ശബരിമല സ്വർണപ്പാളി വിഷയത്തിൽ ആഭ്യന്തരവകുപ്പിന്റെ അന്വേഷണങ്ങളെ കോടതി അവിശ്വസിച്ച സാഹചര്യത്തിൽ ആഭ്യന്തര മന്ത്രി സ്ഥാനത്തു തുടരാൻ മുഖ്യമന്ത്രിക്കു അവകാശമില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. സ്വർണം മറിച്ചു വിറ്റുവെന്ന് കോടതി തന്നെ പറയുമ്പോൾ അത് ഗൗരവതരമാണ്.ദിവ്യന്മാരെയും പുതുഅവതാരങ്ങളെയും കൊണ്ടുവന്ന് വിഷയം തേച്ചുമാച്ച് കളയാമെന്നു സർക്കാർ കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]