
ഓയൂർ ∙ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ നിർധന കുടുംബത്തിന്റെ കഞ്ഞികുടി മുട്ടിച്ചെന്ന മനോരമ വാർത്ത ഫലം കണ്ടു. ഇന്നലെ വൈകിട്ട് 5 ന് കൊട്ടാരക്കര താലൂക്ക് സപ്ലൈ ഓഫിസർ പി.എസ്.റെജിയുടെ നിർദേശത്തിൽ റേഷനിങ് ഇൻസ്പെക്ടർ ജിജികുമാർ, ചെങ്കുളം കുരിശിൻ മൂട്ടിലെ എആർഡി 232 ാം നമ്പർ ലാലു കെ.ഉമ്മന്റെ ഉടമസ്ഥതയിലുള്ള റേഷൻ കടയിൽ എത്തി ചെങ്കുളം കുരിശിൻമൂട്ടിൽ അനുഭവനിൽ ഗ്രേസിക്ക് എഎവൈ കാർഡ് കൈമാറി.
ഗ്രേസിയുടെ എഎവൈ കാർഡായിരുന്ന റേഷൻകാർഡ് യാതൊരു കാരണവും ഇല്ലാതെ നീല കാർഡാക്കി മാറ്റിയിരുന്നു.
3 മാസമായി റേഷൻ ലഭിക്കാതെ കുടുംബം പട്ടിണിയിലായിരുന്നു. ഏപ്രിലിൽ റേഷൻ വിഹിതം കൈപ്പറ്റാൻ കടയിൽ എത്തിയപ്പോഴാണ് നീല കാർഡാക്കിയെന്ന വിവരം അറിയുന്നത്.
5 സെന്റും സ്ഥലത്ത് 14 വർഷം മുൻപ് പഞ്ചായത്തിൽ നിന്നും ലഭിച്ച ചോർന്നൊലിക്കുന്ന വീട്ടിലാണ് കുടുംബം കഴിയുന്നത്. കാൻസർ രോഗബാധിതനായ ഭർത്താവ് മരിച്ചു.
ഏക മകൻ അനുവിനു സുഖമില്ലാത്തതിനാൽ ജോലിക്ക് പോകാനും കഴിയുന്നില്ല.
ആകെ ഉള്ള വരുമാനം ഗ്രേസിയുടെ സർക്കാരിന്റെ ക്ഷേമ പെൻഷൻ ആയ 1600 രൂപ ആണ്. സുമനസ്സുകൾ നൽകുന്ന ചെറിയ സഹായവും ആശ്വസമേകുന്നു.
ഗ്രേസിയുടെ സങ്കടാവസ്ഥ മനോരമയിലൂടെ അറിഞ്ഞ ഭക്ഷ്യമന്ത്രിയും മറ്റ് ഉയർന്ന ഉദ്യോഗസ്ഥരും ഗ്രേസിക്ക് വീണ്ടും എഎവൈ കാർഡ് നൽകാനുള്ള നടപടികൾക്ക് തുടക്കമാവുകയായിരുന്നു. ഗ്രേസിക്ക് നിയമപരമായ സഹായം ചെയ്തു കൊടുത്ത അയൽക്കാരനായ ജോൺ കടകംപള്ളിയും അവർക്ക് ഒപ്പം കാർഡ് കൈപ്പറ്റാൻ ഉണ്ടായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]