
നിലമേൽ/ഓടനാവട്ടം∙ പനി ബാധിച്ച് 2 പേർ മരിച്ചു. നിലമേലും കുടവട്ടൂരുമാണ് യുവതികൾ മരിച്ചത്.
നിലമേലിൽ വെള്ളാംപാറ മനോജ് മൻസിലിൽ വിജയന്റെ ഭാര്യ മഞ്ജു (40) ആണ് മരിച്ചത്. നിലമേൽ പുതുശ്ശേരിയിൽ ചെടി നഴ്സറിയിലെ ജീവനക്കാരി ആയിരുന്നു.
മൃതദേഹം സംസ്കരിച്ചു. 4 ദിവസം മുൻപ് പനി ബാധയെ തുടർന്ന് നിലമേൽ കുടുംബാരോഗ്യ കേന്ദ്രത്തിലും തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ചികിത്സ കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയെങ്കിലും രോഗം കൂടിയതിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം മരിച്ചു. മകൾ: മിത്ര. ഓടനാവട്ടത്ത് കുടവട്ടൂർ മാരൂർ പുലക്കോട്ട് മേലതിൽ അനിലിന്റെ ഭാര്യ ശ്യാമള (39) ആണ് മരിച്ചത്.
ഏറെ ദിവസമായി ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 11ന്.
മക്കൾ: നന്ദന, നയന.
വൈറൽ പനി പടരുന്നു
കൊല്ലം ∙ വൈറൽ പനിക്കിടക്കയിൽ ജില്ല. മഴ മാറിയെങ്കിലും ജില്ലയിൽ എല്ലായിടത്തും വൈറൽ പനി അടക്കമുള്ള രോഗങ്ങൾ പടരുകയാണ്.
വായുവിലൂടെ പകരുന്ന വൈറൽ പനി ദിവസങ്ങളോളം നീണ്ടുനിൽക്കും. തൊണ്ടവേദന, തുമ്മൽ, കടുത്ത തലവേദന, ശരീരവേദന, ക്ഷീണം എന്നിവയാണു ലക്ഷണങ്ങൾ.
ചികിത്സയും വിശ്രമവും അനിവാര്യമായ ഈ പനിക്ക് പക്ഷേ കൂടുതൽ പേരും സ്വയം ചികിത്സ നടത്തുന്നത് ആരോഗ്യ പ്രവർത്തകർക്കു വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. സാധാരണയിൽ കൂടുതൽ ആരോഗ്യ ബുദ്ധിമുട്ടുകളുണ്ടെങ്കിൽ ആശുപത്രിയെ സമീപിക്കണമെന്ന നിർദേശം മിക്കവരും പാലിക്കാത്തതിനാൽ പനി ബാധിതരുടെ കൃത്യമായ കണക്കുകളും ലഭ്യമല്ല.
കുട്ടികൾക്കിടയിലും വൈറൽ പനി വ്യാപനമുണ്ട്.
വൈറൽ പനി ബാധിക്കുന്നവരിൽ മിക്കവരും ജോലിക്ക് പോയി വന്ന ശേഷമാണ് ചികിത്സ തേടുന്നത്. പനി ബാധിതർ വിശ്രമമില്ലാതെ ജോലി ചെയ്യുന്നതും പനിയുടെ ലക്ഷണങ്ങളുള്ള കുട്ടികൾ സ്കൂളുകളിൽ എത്തുന്നതും രോഗത്തിന്റെ വ്യാപനത്തിന് കാരണമാകുന്നതായാണ് വിലയിരുത്തുന്നത്.
വൈറൽ പനി ന്യുമോണിയ ആയി മാറാൻ സാധ്യതയുള്ളതിനാലും ആസ്മ രോഗികളിൽ ബുദ്ധിമുട്ടുകൾ വർധിപ്പിക്കുന്നതിനാലും രോഗത്തിനെതിരെ ജാഗ്രത അനിവാര്യമാണ്.
ആയിരത്തോളം പേരാണ് ദിവസവും ജില്ലയിലെ സർക്കാർ ആശുപത്രികളിൽ പനി ബാധിതരായി ചികിത്സ തേടുന്നത്. കഴിഞ്ഞ ദിവസം ചികിത്സ തേടിയവരിൽ തന്നെ 12 പേർക്കു ഡെങ്കിപ്പനിയും 3 പേർക്കു എലിപ്പനിയും 2 പേർക്ക് ഇൻഫ്ലുവൻസയും ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
സ്വകാര്യ ക്ലിനിക്കുകൾ, സ്വകാര്യ ആശുപത്രികൾ, ഹോമിയോ, ആയുർവേദം എന്നിവയിൽ എത്തിയവരുടെ എണ്ണം കൂടി നോക്കിയാൽ പനി ബാധിതരുടെ എണ്ണം നിലവിലുള്ളതിന്റെ ഇരട്ടിയിലധികമാകും. പനി മാറിയാലും ചുമ, ശരീരവേദന, തൊണ്ടവേദന, മറ്റ് ശാരീരിക ബുദ്ധിമുട്ടുകൾ എന്നിവ ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന സ്ഥിതിയുമുണ്ട്.
മാറ്റമില്ലാതെ ഡെങ്കിയും എലിപ്പനിയും
വൈറൽ പനി പടരുന്നതിനോടൊപ്പം തന്നെ ഡെങ്കിപ്പനിയും എലിപ്പനിയും പടരുന്നുണ്ട്.
ഈ മാസം ആദ്യത്തെ 7 ദിവസങ്ങളിൽ തന്നെ 59 ഡെങ്കിപ്പനിയും 13 എലിപ്പനിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം 460 ഡെങ്കി കേസുകളും എൺപതോളം മഞ്ഞപ്പിത്ത രോഗവും ജില്ലയിൽ കണ്ടെത്തിയിരുന്നു. അതേസമയം കഴിഞ്ഞ മാസം ജില്ലയിൽ സ്ഥിരീകരിച്ച മലേറിയയും ചിക്കുൻ ഗുനിയയും ഈ മാസം ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെടാത്തത് ആശ്വാസം നൽകുന്നതാണ്.
കഴിഞ്ഞ മാസം 18ന് ആണ് ജില്ലയിലെ 5 പേർക്കു ചിക്കുൻ ഗുനിയ റിപ്പോർട്ട് ചെയ്തത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]