
കൊട്ടാരക്കര ∙ യൂണിയനിലെ മാർത്തോമ്മാ ഗേൾസ് ഹൈസ്കൂൾ ബാലജനസഖ്യം ശാഖയുടെ പ്രവർത്തനോദ്ഘാടനവും ഹോർത്തൂസ് വർഷാചരണവും നടത്തി. ശാഖയുടെ പ്രവർത്തനവർഷത്തെ കർമപദ്ധതികൾ പ്രഥമ അധ്യാപകൻ ജേക്കബ് ഏബ്രഹാമും ഹോർത്തൂസ് വർഷാചരണം രക്ഷാധികാരി കെ.ഒ.രാജുക്കുട്ടിയും ഉദ്ഘാടനം ചെയ്തു.
ശാഖാ പ്രസിഡന്റ് നേഹ സാറ നെൽസൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവായ രാജൻ കോസ്മിക്, സഹകാരിമാരായ ക്രിസ്റ്റി മറിയം ജയിംസ്, സിജി വി.മാത്യു, ലീസ് വർഗീസ് എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ – നേഹ സാറാ നെൽസൺ (പ്രസി.), സിയാ മേരി അലക്സ് (വൈസ് പ്രസി.), പി.എസ്.കൃഷ്ണേന്ദു (സെക്ര.), എ.എച്ച്.തൂലിക ലാൽ (ജോ.
സെക്ര.), എസ്.അറഫാ (ട്രഷ.), എച്ച്.ഹരിപ്രിയ (സേവന വിഭാ. കൺ.), നിവേദ്യ എ.നായർ (ബാലിക വിഭാ.
കൺ.), കെസിയാ ബിജു ജോയി (യൂണി. പ്രതി.).
ചാത്തന്നൂർ ∙ യൂണിയനിലെ ചെങ്കുളം എംഐഎം യുപിഎസ് സഖ്യം പ്രവർത്തനോദ്ഘാടനം ശാഖാ പ്രസിഡന്റ് സജോ സുമേഷ്, എ.എസ്.ആർച്ച എന്നിവർ ചേർന്നു നിർവഹിച്ചു.
ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ചന്ദ്രയാൻ പദ്ധതികളെക്കുറിച്ചു രക്ഷാധികാരി അനൽ പി.വർഗീസ് ക്ലാസ് എടുത്തു. ഡോക്യൂമെന്ററി, ചന്ദ്രയാൻ ക്വിസ്, പോസ്റ്റർ പ്രദർശനം തുടങ്ങിയവ നടത്തി.
എച്ച്എം അജിത തോമസ്, മനു, മഞ്ജു എന്നിവർ പ്രസംഗിച്ചു.
കരുനാഗപ്പള്ളി ∙ യൂണിയനിലെ ഇൻഫിനിറ്റി – എജ്യൂമേറ്റ് ബാലജന സഖ്യം ഉദ്ഘാടനം പ്രിൻസിപ്പൽ എം.ടി.ഹരി നിർവഹിച്ചു. സഹകാരി അനിൽകുമാർ അധ്യക്ഷനായി.
പ്രസിഡന്റ് അനന്യ, സെക്രട്ടറി കൃപ, രക്ഷാധികാരി എം.വിഷ്ണു, അധ്യാപകരായ അരുൺ രാജേഷ്, വിപിത, സാറ്റി തുടങ്ങിയവർ പ്രസംഗിച്ചു. ശാഖാ ഭാരവാഹികൾ: അനന്യ (പ്രസി.), ലക്ഷ്മി (വൈസ് പ്രസി.), കൃപ (സെക്ര.), സന (ജോ.
സെക്ര.), നജാത് (യൂണി. പ്രതി.), ആദിത്യൻ (ട്രഷ.), അപർണ (സേവന വിഭാ.
കൺ.), അനാമിക (ബാലിക വിഭാ. കൺ.).
വെട്ടിക്കവല ∙ യൂണിയനിലെ കോട്ടവട്ടം എംടിഎസ്എസ് എൽപി സ്കൂൾ ഗാന്ധിഗ്രാം ബാലജനസഖ്യത്തിൽ ഹോർത്തൂസ് വർഷ പ്രവർത്തന പദ്ധതി, വിദ്യാരംഗം കലാസാഹിത്യ വേദി എന്നിവയുടെ ഉദ്ഘാടനം നടത്തി.
ഹെഡ്മിസ്ട്രസ് ഷീജ ബേബി അധ്യക്ഷത വഹിച്ചു. പ്രഫ.
ആശ സാം, രക്ഷാധികാരി ജിയോ തലച്ചിറ എന്നിവർ ഉദ്ഘാടനം നിർവഹിച്ചു. ലോക്കൽ മാനേജർ റവ.
സിജോ കെ.ജോൺ, പിടിഎ പ്രസിഡന്റ് ഗിരീഷ് കുമാർ, എസ്എസ്ജി കൺവീനർ ജി.പ്രഭാകരൻ, എംപിടിഎ പ്രസിഡന്റ് ആശ സുനിൽ, സഹകാരിമാരായ ബിനില തോമസ്, ആഷ്ന ഡാനിയൽ, ഒ.ശ്രീകല, ശ്രീലേഖ, ശ്യാമ, പ്രസിഡന്റ് എസ്.അഭിമന്യു, സെക്രട്ടറി ശ്രേയ രജിത്, വൈസ് പ്രസിഡന്റ് എ.എസ്.ദക്ഷിണ, ജോയിന്റ് സെക്രട്ടറി അലൻ ജോസ്, യൂണിയൻ പ്രതിനിധി എ.ദേവനന്ദൻ, ട്രഷറർ ഫെബിയ സുനിൽ, സേവന വിഭാഗം കൺവീനർ അഗന്യ സുനിൽ, ബാലിക വിഭാഗം കൺവീനർ അലീന തോമസ് എന്നിവർ പ്രസംഗിച്ചു.
വാളകം ∙ യൂണിയന്റെ ഹോർത്തൂസ് വർഷാചരണം ഉദ്ഘാടനം മേഖലാ സെക്രട്ടറി ജെമി സൂസൻ ജേക്കബ് നിർവഹിച്ചു. പ്രസിഡന്റ് ക്രിസ്റ്റോ ബി.ഡാനിയൽ അധ്യക്ഷനായി.
യൂണിയൻ സെക്രട്ടറി അനഘ വിനോദ്, ട്രഷറർ ആരോൺ റെജി, ആൻ ബി.ജോൺ, ഷൈജു ശാമുവൽ, ബിജു കരാലിൽ, ജേക്കബ് ബി.സുബിൻ, രക്ഷാധികാരി കെ.ജി.തോമസ് എന്നിവർ പ്രസംഗിച്ചു. ലഹരിക്കെതിരെ തെരുവു നാടകങ്ങൾ, ബോധവൽക്കരണ പരിപാടികൾ എന്നിവ നടത്തും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]