
ചവറ ∙ മൂന്നാം ക്ലാസുകാരനെ കാലിൽ ഇസ്തിരിപ്പെട്ടി ചൂടാക്കി പൊള്ളിച്ച കേസിൽ രണ്ടാനച്ഛൻ അറസ്റ്റിൽ. തേവലക്കര പാലയ്ക്കൽ ദിനേശ് ഭവനിൽ കൊച്ചനിയനെയാണ് (39) തെക്കുംഭാഗം പൊലീസ് അറസ്റ്റ് ചെയ്തത്.
ആയുധം കൊണ്ട് ഉപദ്രവിക്കൽ, ജുവനൈൽ ജസ്റ്റിസ് ആക്ട് 75 വകുപ്പ് എന്നിവ ചുമത്തിയാണു നടപടി. കുട്ടിയുടെ സംരക്ഷണം ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്തു.
തെക്കുംഭാഗത്ത് ഇവർ താമസിക്കുന്ന വാടക വീട്ടിൽ 6ന് രാത്രിയായിരുന്നു ക്രൂരത.മൊബൈൽ ഫോൺ ചാർജറിന്റെ വയർ കൊണ്ട് അടിച്ച ശേഷമാണ് ഇസ്തിരിപ്പെട്ടി ചൂടാക്കി ഇടതുകാലിന്റെ മുട്ടിനു താഴെ പൊള്ളലേൽപിച്ചത്.
തുടർന്നു രണ്ടു ദിവസമായി കുട്ടി സ്കൂളിൽ പോയില്ല. പൊള്ളലേറ്റെന്ന് അറിഞ്ഞ പഞ്ചായത്ത് കമ്യൂണിറ്റി ഫെസിലിറ്റേറ്റർ ഇന്നലെ രാവിലെ അങ്കണവാടിയിലേക്കു വിളിച്ചു വരുത്തി ചോദിച്ചപ്പോഴാണു കുട്ടി സംഭവം പറഞ്ഞത്.
തുടർന്നു ചൈൽഡ് ലൈനിൽ അറിയിക്കുകയും വിവരം പൊലീസിനു കൈമാറുകയും ചെയ്തു.മുൻപു കത്തി ചൂടാക്കി പൊള്ളിച്ചിട്ടുണ്ടെന്നും കുട്ടി പൊലീസിനു മൊഴി നൽകി. ചികിത്സ നൽകാൻ പോലും കൊച്ചനിയൻ തയാറായിരുന്നില്ല.
കമ്യൂണിറ്റി ഫെസിലിറ്റേറുടെ നേതൃത്വത്തിലാണു കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്.
നിർമാണത്തൊഴിലാളിയായ കൊച്ചനിയനൊപ്പമാണു കുട്ടിയും മുത്തശ്ശിയും താമസിക്കുന്നത്. കുട്ടിയുടെ അമ്മ മൂന്നു മാസം മുൻപു വിദേശത്തേക്കു പോയിരുന്നു.
കൊച്ചനിയന്റെ ആറും രണ്ടരവയസ്സും ഉള്ള മക്കളും വീട്ടിലുണ്ട്.പൊലീസ് ഇൻസ്പെക്ടർ എസ്.ശ്രീകുമാർ, എസ്ഐമാരായ എൽ.നിയാസ്, എ.റഹിം, എഎസ്ഐ എസ്.സുരേഷ്, വനിത സിവിൽ പൊലീസ് ഓഫിസർ ലതിക എന്നിവരാണ് കേസ് അന്വേഷിക്കുന്നത്. കൊച്ചനിയനെ ഇന്നു കോടതിയിൽ ഹാജരാക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]