
ഫ്രീ ലെഫ്റ്റ് ആർക്കെല്ലാം?
ജംക്ഷനിലെ റോഡുകളിലെ ഫ്രീ ലെഫ്റ്റ് നിർദേശത്തെ മറയാക്കിയാണു പല വാഹനങ്ങളുടെയും അനധികൃതമായ സഞ്ചാരം. ഫ്രീ ലെഫ്റ്റിലൂടെ പോകേണ്ട
വാഹനങ്ങളെ പോലും പോകാൻ സാധിക്കാത്ത തരത്തിൽ മുൻപിൽ തന്നെ മറുഭാഗത്തേക്കു പോകേണ്ട ഏതെങ്കിലും വാഹനം വന്നു നിൽക്കും.
ഇതോടെ പിറകിൽ വാഹനങ്ങൾ കൂടുകയും മേഖലയാകെ ഗതാഗതക്കുരുക്കിൽ അകപ്പെടുകയും ചെയ്യും. ബസുകൾ പോലും ഫ്രീ ലെഫ്റ്റ് വഴി കയറി യു ടേൺ എടുത്തു ട്രാഫിക് നിയമം ലംഘിക്കുന്നുണ്ട്.
കഴിഞ്ഞ മാസം ഇത്തരത്തിൽ കയറിപ്പോയ ബസ് അപകടത്തിൽ പെടുകയും ചെയ്തിരുന്നു.
എവിടെയും നിർത്തും സ്വകാര്യ ബസുകൾ
സ്വകാര്യ ബസുകൾ തോന്നുംപോലെ ആളെ കയറ്റുന്നതും ഇറക്കുന്നതുമാണു കടപ്പാക്കട ജംക്ഷൻ നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നം.
കുണ്ടറ ഭാഗത്തു നിന്നു വരുന്ന ബസുകൾ കടപ്പാക്കട ജംക്ഷനു മുൻപു ജനയുഗം പ്രസിന് മുൻപിലുള്ള ബസ് സ്റ്റോപ്പിലാണ് ആളെ ഇറക്കേണ്ടത്. എന്നാൽ ട്രാഫിക് സിഗ്നൽ ഓൺ ആണെങ്കിൽ ഇവിടെ നിർത്താതെ സിഗ്നൽ മറികടന്ന ശേഷം നിർത്തുന്നതു പതിവുകാഴ്ചയാണ്.
ഈ സ്റ്റോപ്പിൽ ബസ് കാത്തിരിക്കുന്നവരെയും ഇവിടെയുള്ള ഓട്ടോറിക്ഷാ തൊഴിലാളികളെയും ഇതു ബുദ്ധിമുട്ടിലാക്കുന്നു. ബസുകൾ കൃത്യമായ സ്റ്റോപ്പുകളിൽ നിർത്തിയാൽ മാത്രമേ ഓട്ടോറിക്ഷകൾക്ക് ഓട്ടം ലഭിക്കൂ.
മാഞ്ഞുപോയ സീബ്രാ ലൈൻ
കടപ്പാക്കട ജംക്ഷനിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നതു കാൽനട
യാത്രക്കാരാണ്. സീബ്രാ ലൈനുകൾ വ്യക്തമല്ലാത്തതിനാൽ ഏതു ഭാഗത്തു കൂടി റോഡ് മുറിച്ചു കടക്കണമെന്ന് ആർക്കുമറിയില്ല.
ഊഹം വച്ചു റോഡ് മുറിച്ചു കടക്കുമ്പോൾ വാഹനങ്ങൾ പാഞ്ഞു വരുന്നത് നിത്യ സംഭവമാണ്. സീബ്രാ ലൈൻ വ്യക്തമല്ലാത്തതിനാൽ ഡ്രൈവർമാർക്കും എവിടെ വാഹനം നിർത്തണമെന്ന് അറിയില്ല. വ്യക്തമായ ഇടങ്ങളിലും ലൈനിലേക്ക് കയറ്റിയാണു വാഹനങ്ങൾ നിർത്തിയിടുന്നത്.
ട്രാഫിക് പൊലീസുമില്ല
നഗരത്തിലെ പ്രധാന ജംക്ഷനാണെങ്കിലും കടപ്പാക്കടയിൽ മിക്ക സമയങ്ങളിലും ട്രാഫിക് പൊലീസോ വാർഡൻമാരോ ഉണ്ടാകാറില്ല.
നിയന്ത്രിക്കാൻ ആളില്ലാത്തതിനാൽ കൂടിയാണു നിയമലംഘനങ്ങൾ ഇവിടെ വർധിക്കുന്നത്. ട്രാഫിക് വാർഡന്മാരുടെ സാന്നിധ്യമുണ്ടെങ്കിൽ കാൽനട
യാത്രികർക്കു കൃത്യമായി റോഡ് മുറിച്ചു കടക്കാൻ സാധിക്കും.
അപകടങ്ങൾ കുറയ്ക്കാൻ കഴിയുകയും ചെയ്യും. എന്നാൽ നഗരത്തിൽ വലിയ പരിപാടികളോ ഗതാഗതം വഴിതിരിച്ചു വിടേണ്ട
സാഹചര്യങ്ങളോ ഉണ്ടെങ്കിൽ മാത്രമാണ് നിലവിൽ പൊലീസ് സേവനം ഇവിടെ ലഭിക്കുന്നത്. കൃത്യമായ ഇടപെടലുകൾ ഉണ്ടായില്ലെങ്കിൽ അപകടങ്ങൾ ഉണ്ടാവാനുള്ള സാധ്യത ഏറെയാണ്. കാര്യക്ഷമമായ നടപടി വേണമെന്നാണ് ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]