
ചാത്തന്നൂർ ∙ ദേശീയപാത നിർമാണത്തിനു സംഭരിച്ച ശേഷം കൊണ്ടു പോകുന്ന കര മണ്ണ് വീണു റോഡ് ചെളിക്കുളമായി അപകടം സൃഷ്ടിക്കുന്നു. ഇരുചക്ര വാഹന യാത്രക്കാരായ സ്ത്രീകൾ ഉൾപ്പെടെ ഒട്ടേറെപ്പേർക്കു പരുക്കേറ്റു.
കാരംകോട് കിണർമുക്ക്-അപ്പുപ്പൻകാവ് പാതയിൽ സംസ്കൃതി കലാ ക്ഷേത്രത്തിനു സമീപമാണ് റോഡ് ചെളി കുളമായത്.ചാറ്റൽ മഴയിൽ പോലും ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെടുകയാണ്. ഇന്നലെ രാവിലെ ബൈക്ക് മറിഞ്ഞു യുവാവിനു പരുക്കേറ്റു.
രണ്ടു ദിവസം മുൻപ് സ്കൂട്ടർ മറിഞ്ഞു യുവതിക്കു സാരമായി പരുക്കേറ്റു .
മഴ പെയ്താൽ കാൽനടയാത്ര പോലും ദുസ്സഹമാണ്. സംസ്കൃതിക്കു സമീപത്തെ പുരയിടത്തിൽ സംഭരിച്ച കര മണ്ണ് രാത്രിയാണ് കൊണ്ടു പോകുന്നത്.
ചില സമയങ്ങളിൽ കര മണ്ണ് ഇവിടെ കൊണ്ടിടും. കാലവർഷം ആരംഭിച്ചതോടെ ടാർ റോഡ് ചെളിപ്പാതയായി മാറി.
മഴ മാറിയാൽ പൊടി ശല്യം രൂക്ഷമാകും.അപകട ഭീഷണി ഒഴിവാക്കി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]