അഞ്ചാലുംമൂട്∙ കൊല്ലം കോർപറേഷന്റെ തൃക്കടവൂർ സോണൽ ഓഫിസ് മാറ്റി സ്ഥാപിക്കുന്ന പ്രവർത്തനം അനിശ്ചിതത്വത്തിൽ. പഴയ അഞ്ചാലുംമൂട് ബ്ലോക്ക് ഓഫിസ് കെട്ടിടത്തിന്റെ നവീകരണം നീണ്ടു പോകുന്നതിനെ തുടർന്നാണ് ഓഫിസ് മാറ്റം നിലച്ചത്.
കെട്ടിട നവീകരണത്തിനായി കഴിഞ്ഞ വർഷം 35 ലക്ഷം രൂപ അനുവദിച്ച് കരാർ നൽകിയിരുന്നു.
ശോചനീയാവസ്ഥയിലുള്ള സോണൽ ഓഫിസിന്റെ സ്ഥലപരിമിതി കാരണമാണ് കെട്ടിടം മാറുന്നതിന് തീരുമാനമായത്. ഓഫിസ് മാറിയാൽ മാത്രമേ പുതിയ സോണൽ ഓഫിസ് കെട്ടിടത്തിന്റെ നിർമാണം ആരംഭിക്കാൻ കഴിയൂ. പുതുതായി മൂന്നുനില കെട്ടിടം നിർമിക്കുന്നതിന് 4.25 കോടി രൂപയുടെ പുതിയ എസ്റ്റിമേറ്റ് തയാറാക്കിയെങ്കിലും മറ്റ് നടപടികളായിട്ടില്ല. 2024 ഫെബ്രുവരിയിൽ അന്നത്തെ മേയർ പ്രസന്ന ഏണസ്റ്റ് നിർമാണോദ്ഘാടനം നടത്തിയിരുന്നു.
കൊല്ലം -തേനി ദേശീയപാത വികസനത്തിനായി ഏറ്റെടുക്കേണ്ട
ഭൂമിയുടെ കാര്യത്തിൽ വ്യക്തതയില്ലാത്തതും പുതിയ കെട്ടിടം നിർമിക്കുന്നതിന് തടസ്സമാകുന്നുണ്ട്.തിരഞ്ഞെടുപ്പിന് മുൻപ് ബ്ലോക്ക് ഓഫിസ് കെട്ടിടത്തിന്റെ നവീകരണ പ്രവൃത്തികൾ ആരംഭിച്ചെങ്കിലും ടെറസിൽ ഷീറ്റ് ഇടുക മാത്രമാണ് നടന്നത്. അഞ്ചാലുംമൂട് ബ്ലോക്ക് പഞ്ചായത്ത് ചിറ്റുമല ബ്ലോക്കിന്റെ ഭാഗമായതോടെ ഓഫിസ് കെട്ടിടം ഉപയോഗിക്കാതെയായി.
പിന്നീട് കെട്ടിടം ഹരിതകർമസേനയുടെ പ്ലാസ്റ്റിക് സംഭരണ കേന്ദ്രമായി പ്രവർത്തിച്ചിരുന്നെങ്കിലും അഗ്നിബാധ ഉണ്ടായതിനെ തുടർന്ന് കെട്ടിടം ഉപേക്ഷിക്കുകയായിരുന്നു.
ജനങ്ങളുടെ പ്രതിഷേധ തുടർന്നാണ് എംസിഎഫ് നിർത്തലാക്കിയത്. പിന്നീട് സാമൂഹിക വിരുദ്ധരുടെ താവളമായി. നവീകരണം ആരംഭിച്ചപ്പോൾ മാറ്റം വന്നെങ്കിലും ലഹരി സംഘങ്ങൾ ഉൾപ്പെടെയുള്ളവർ വീണ്ടും കെട്ടിടത്തിൽ തമ്പടിക്കുമെന്ന ഭീതിയിലാണ് പരിസരവാസികൾ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

