പത്തനാപുരം ∙ കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് എസി സൂപ്പർഫാസ്റ്റ് സർവീസ് ഉൾപ്പെടെ 4 പുതിയ ബസുകൾ ഫ്ലാഗ് ഓഫ് ചെയ്തു. രാവിലെ 6നു പത്തനാപുരത്തു നിന്നു വെട്ടിക്കവല വഴി തിരുവനന്തപുരത്തേക്ക് എസി പ്രീമിയം സൂപ്പർഫാസ്റ്റ് സർവീസ് നടത്തും.
8.50നു തിരികെ അഞ്ചൽ–പുനലൂർ–പത്തനാപുരം–പത്തനംതിട്ട– കോട്ടയം–വൈക്കം–വൈറ്റില വഴി എറണാകുളത്തേക്ക് സർവീസ് നടത്തുന്ന ഈ ബസ്, വൈകിട്ട് 5.30ന് എറണാകുളത്തു നിന്ന് ഇതേ പാതയിലൂടെ എത്തി രാത്രി 10നു പത്തനാപുരത്ത് എത്തും.
രണ്ടാമത്തെ സർവീസ് രാവിലെ 6.25നു തുടങ്ങും. ലിങ്ക് ഫാസ്റ്റ് പാസഞ്ചർ ആണിത്.
കുണ്ടയം–ഏനാത്ത്–കടമ്പനാട്–ചക്കുവള്ളി–പുതിയകാവ് –കായംകുളം വഴി 9.40ന് ആലപ്പുഴയിലെത്തും. 10.30നു തിരിച്ച് കായംകുളം–അടൂർ–പത്തനാപുരം വഴി പുനലൂരിൽ 1ന് എത്തും.
1.35നു തിരിച്ച് ഇതേ പാതയിലൂടെ ആലപ്പുഴയെത്തുന്ന ബസ്, വൈകിട്ട് 4.50ന് തിരിച്ച് കായംകുളം–പുതിയകാവ്–കടമ്പനാട്–ഏനാത്ത്–കുണ്ടയം വഴി രാത്രി 8.05ന് പത്തനാപുരത്തെത്തും. 2 ബസുകൾ ഗ്രാമീണ പാതകളിലേക്കാണ് അനുവദിച്ചത്.
ഒരെണ്ണം രാവിലെ 6.40നു തിരിച്ച് കമുകുംചേരി–എലിക്കാട്ടൂർ വഴി പുനലൂരിലെത്തി, 7.30ന് ഇതേ പാതയിലൂടെ തിരികെ പത്തനാപുരത്തേക്കു വരും.
8.20ന് പത്തനാപുരത്തു നിന്നും തിരിച്ച് കമുകുംചേരി–പിറവന്തൂർ വഴി പുനലൂരിലെത്തി 9.15ന് പുനലൂരിൽ നിന്ന് കുന്നിക്കോട്–പട്ടാഴി വഴി ഏനാത്ത് എത്തും. 10.15ന് ഇതേ പാതയിലൂടെ തിരികെ ഏനാത്തു നിന്നു തിരികെ പുനലൂരിലെത്തും.
ശേഷം 11.15ന് പുനലൂരിൽ നിന്നു കൊല്ലത്തിനു സർവീസ് നടത്തും. 1.45നു കൊല്ലത്തു നിന്ന് തിരികെ പത്തനാപുരത്തെത്തുന്ന ബസ്, വൈകിട്ട് 4.20നു പത്തനാപുരത്തു നിന്നു കമുകുംചേരി വഴി പുനലൂരിലേക്കു തിരിക്കും.
5.30നു പുനലൂരിൽ നിന്നു തിരികെ ഇതേ പാതയിലൂടെ പത്തനാപുരത്ത് സർവീസ് അവസാനിക്കും.
രണ്ടാമത്തെ ബസ് രാവിലെ 6.40നു പത്തനാപുരത്തു നിന്നു തിരിച്ച് പട്ടാഴി വഴി ഏനാത്ത് എത്തും. 7.25ന് തിരിച്ച് കടുവാത്തോട്–ഷാപ്പ്മുക്ക്–ശാലേംപുരം വഴി പത്തനാപുരത്തു വരും.
8.10ന് ഇതേ പാതയിലൂടെ തിരികെ 8.45ന് ഏനാത്ത് എത്തും. 8.50ന് ഏനാത്ത് നിന്നു കുണ്ടയം വഴി പത്തനാപുരത്തേക്കും, ശേഷം 9.40ന് കുണ്ടയം–ഏനാത്ത് വഴി അടൂരിനും സർവീസ് നടത്തും.
11ന് അടൂരിൽ നിന്നു തിരിച്ച് ഏനാത്ത്–കുണ്ടയം–പത്തനാപുരം വഴി പുനലൂരിലെത്തും. ഉച്ചയ്ക്ക് 1നു തിരിച്ച് കുന്നിക്കോട്–പട്ടാഴി വഴി ഏനാത്ത് എത്തും.
ശേഷം 2.15നു തിരികെ ഇതേ പാതയിലൂടെ പുനലൂരിലെത്തും. 3.30ന് പുനലൂരിൽ നിന്നു കുന്നിക്കോട് വഴി പത്തനാപുരത്തെത്തുന്ന ബസ്, 4.25ന് കുന്നിക്കോട്–കൊട്ടാരരക്കരയ്ക്കും 5.35നു തിരികെ പത്തനാപുരത്തേക്കും സർവീസ് നടത്തും.
പുനലൂർ ഡിപ്പോയിൽ നിന്ന് ആംഭിക്കുന്ന ശിവഗിരി ആശ്രമം ബസ് ഉടൻ സർവീസ് തുടങ്ങുമെന്നും ബസുകളുടെ ഫ്ലാഗ് ഓഫ് നിർവഹിച്ച് മന്ത്രി കെ.ബി.ഗണേഷ്കുമാർ പറഞ്ഞു.
പുനലൂരിൽ നിന്ന പത്തനാപുരത്തെത്തി, ഇവിടെ നിന്നാകും ശിവഗിരിയിലേക്കു പോകുക. പഞ്ചായത്ത് പ്രസിഡന്റ് എസ്.തുളസി, പട്ടാഴി വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ്് വി.പി.രമാദേവി, ജില്ലാ പഞ്ചായത്തംഗം സുനിത രാജേഷ്, നസീമ ഷാജഹാൻ,എ.ബി.അൻസാർ, എടിഒ സാം എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

