ചണ്ണപ്പേട്ട∙ ‘ഒരു രക്ഷയും ഇല്ല, പന്നികൾ എല്ലാ തകർക്കും ഇനി കൃഷിയിൽ നിന്നു പിന്മാറുകയേ മാർഗമുള്ളൂ ’ … ഈ വാക്കുകൾ അലയമൺ പഞ്ചായത്തിലെ കർഷകരുടേതാണ്. ഏതാനും വർഷം മുൻപുവരെ കിഴക്കൻ മേഖലയിൽ ഏറ്റവും അധികം കൃഷി നടന്ന പ്രദേശമാണ്. റബർ,വാഴ, പച്ചക്കറികൾ, തെങ്ങ്, നെല്ല്, മരച്ചീനി ഇവയെല്ലാം കാര്യമായി കൃഷി ചെയ്തിരുന്നു.
മേഖലയിലെ പ്രധാന തൊഴിലും കൃഷി തന്നെ ആയിരുന്നു. എന്നാൽ സമീപ കാലത്ത് എല്ലാം തകിടം മറിഞ്ഞു.
കാടിറങ്ങി പെറ്റു പെരുകിയ പന്നികൾ വരുത്തുന്ന വിനകൾക്ക് കണക്കില്ല.
എന്തു കൃഷി ചെയ്താലും കാട്ടുപന്നികൾ കുത്തി മറിക്കും. വിശപ്പ് അടയ്ക്കുക എന്നതിന് അപ്പുറം എല്ലാം തകർക്കുക എന്നതാണ് ഇവയുടെ രീതിയെന്നു നാട്ടുകാർ പറയുന്നു.
റബർ തോട്ടങ്ങളിൽ പുലർച്ചെ ടാപ്പിങ് നടത്തുന്ന തൊഴിലാളികളും ഭയത്തിലാണ്. പാഞ്ഞെത്തുന്ന പന്നികളുടെ മുന്നിൽ പെട്ടാൽ അപകടം ഉറപ്പാണ് .
പുത്തയം, കണ്ണങ്കോട് ഭാഗങ്ങളിൽ പന്നിയുടെ ആക്രമണത്തിൽ ആളുകൾക്ക് ഗുരുതരമായ പരുക്കേറ്റിരുന്നു. ചണ്ണപ്പേട്ട, ആനക്കുളം കരുകോൺ തുടങ്ങിയ പ്രദേശങ്ങളിൽ കൃഷിയിടങ്ങൾ തരിശായി കഴിഞ്ഞു.
നാട്ടിലിറങ്ങുന്ന പന്നികളെ വെടിവയ്ക്കാൻ ഉത്തരവ് നൽകാൻ പഞ്ചായത്തിന് അധികാരം ഉണ്ടെങ്കിലും ഇക്കാര്യത്തിൽ അലയമൺ പഞ്ചായത്ത് ഊർജിതം കാട്ടുന്നില്ലെന്ന് ആക്ഷേപം ഉയരുന്നു.
അഞ്ചൽ ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയിലാണ് ഈ സ്ഥലം . വനപാലകരും ജനങ്ങളുടെ രക്ഷയ്ക്ക് എത്തുന്നില്ലത്രേ.
അടുത്തിടെ മീൻകുളം റസിഡന്റ്സ് അസോസിയേഷൻ 101 പരാതികളാണ് റേഞ്ച് ഓഫിസർക്കു നൽകിയത്. എന്നാൽ പരാതികൾക്ക് കടലാസ് വില പോലും വനപാലകർ നൽകുന്നില്ല .
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]