പുത്തൂർ ∙ മദ്യലഹരിയിൽ ക്രൂരമർദനത്തിന് ഇരയായ യുവാവ് മരിച്ചു, പ്രതികളായ സഹോദരൻമാർ ഒളിവിൽ. ഇടവട്ടം ഗോകുലത്തിൽ (കൈപ്പള്ളിയിൽ) ജി.ആർ.ഗോകുൽനാഥ് (35) ആണ് മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ടു മാറനാട് ജയന്തി ഉന്നതിയിൽ അരുൺ ഭവനിൽ അരുൺ (28), സഹോദരൻ അഖിൽ (25) എന്നിവരെ പ്രതികളാക്കി പൊലീസ് കേസെടുത്തു. ഒളിവിൽ പോയ ഇവർക്കായി അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെയായിരുന്നു സംഭവം.
പൊലീസ് പറഞ്ഞത്.
ഇരുകൂട്ടരും സുഹൃത്തുക്കളാണ്. സംഭവദിവസം ഗോകുൽനാഥിന്റെ അനുജൻ രാഹുൽനാഥും അഖിലും ഒരുമിച്ചു മദ്യപിച്ചിരുന്നു. ഇതിനുശേഷം രാത്രി അഖിൽ, രാഹുലിനെ ബൈക്കിൽ വീട്ടിലെത്തിച്ചു.
ഈ സമയം ഗോകുൽനാഥ് വീട്ടിലുണ്ടായിരുന്നു. ഇയാളും മദ്യലഹരിയിലായിരുന്നു. അമിത മദ്യലഹരിയിലായിരുന്ന രാഹുലിനെ കണ്ട് പ്രകോപിതനായ ഗോകുൽനാഥ് എന്തിനാണ് അനുജനെ ഇത്രയേറെ കുടിപ്പിച്ചതെന്ന് ചോദിച്ച് അഖിലുമായി കയർക്കുകയും കയ്യാങ്കളിയിലെത്തുകയും ചെയ്തു.
മതിലിനു പുറത്തിറങ്ങിയ അഖിൽ അസഭ്യവർഷം നടത്തുകയും വെല്ലുവിളിക്കുകയും ചെയ്ത ശേഷം വീട്ടിലെത്തിയപ്പോൾ ജ്യേഷ്ഠൻ അരുണിനോടു വിവരങ്ങൾ പറഞ്ഞു.
അരുൺ, ഗോകുലിനെ ഫോണിലൂടെ വെല്ലുവിളിച്ചു.ഇക്കാര്യം ചോദിക്കാനെത്തിയ ഗോകുലിനെ ഇരുവരും ചേർന്നു മർദിച്ചു. അവശനായ ഗോകുലിനെ അരുണും അഖിലും ചേർന്നു താങ്ങി സമീപത്തെ ഒരു വീട്ടിലെത്തിച്ചു. ഇവിടെ നിന്നു വെള്ളം വാങ്ങിക്കുടിച്ച ഗോകുൽ അകത്തെ മുറിയിലേക്കു കയറുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു.
സംഭവം പന്തിയല്ലെന്നു കണ്ട അരുൺ ഓട്ടോറിക്ഷ വരുത്തി സമീപവാസിയായ യുവാവിനെയും കൂട്ടി ഗോകുലിനെ രാത്രി പന്ത്രണ്ടരയോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
ഗോകുൽ മരിച്ചെന്നു സ്ഥിരീകരിച്ചതോടെ ഓട്ടോറിക്ഷക്കൂലി നൽകാനെന്ന വ്യാജേന ആശുപത്രിയിൽ നിന്നു മടങ്ങിയ അരുൺ പുല്ലാമലയിലിറങ്ങി അവിടെ കാത്തു നിന്ന അഖിലിന്റെ ബൈ ക്കിൽ കടന്നു . ഇവർക്കായി ഊർജിത അന്വേഷണം നടത്തിവരികയാണെന്നു ഐഎസ്എച്ച്ഒ സി.ബാബുക്കുറുപ്പ് പറഞ്ഞു. പുത്തൂർ പൊലീസിന്റെ റൗഡി ലിസ്റ്റിലുള്ളയാളാണ് അരുൺ എന്നു പൊലീസ് പറഞ്ഞു.
പരേതനായ രഘുനാഥൻ പിള്ളയുടെയും വൽസല കുമാരിയുടെയും മകനാണ് ഗോകുൽനാഥ്. സിനിമയിൽ സംവിധാന സഹായിയായി പ്രവർത്തിച്ചിരുന്നു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കാരം നടത്തി.
മരണകാരണം തലയ്ക്കും നെഞ്ചിനും ഏറ്റ ക്ഷതം
ഗോകുൽ നാഥിന്റെ മരണകാരണം തലയ്ക്കും നെഞ്ചിനുമേറ്റ ക്ഷതങ്ങളെന്നു പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ സൂചന.
തലയുടെ പിറകിലും ഒരു വശത്തും അടിയേറ്റു മുഴച്ച പാടുകളുണ്ട്. ഇതു ഗുരുതരമായ ആന്തരക്ഷതത്തിനു കാരണമായി.
തടിക്കഷണം കൊണ്ടടിച്ചതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വാരിയെല്ലുകൾ പൊട്ടിയിട്ടുണ്ട്. ശ്വാസകോശത്തിനും ക്ഷതം സംഭവിച്ചിട്ടുണ്ട്.
അടിയേറ്റു വീണ ഗോകുലിനെ നിലത്തിട്ട് ആഞ്ഞു ചവിട്ടിയതാകാം ഇത്തരത്തിൽ ഗുരുതര പരുക്കേൽക്കുന്നതിന് ഇടയാക്കിയത്. മദ്യലഹരിയിലായിരുന്നതിനാൽ ഗോകുലിനു ചെറുത്തുനിൽക്കാൻ സാധിച്ചിരുന്നിരിക്കില്ല എന്നാണ് അനുമാനം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]