ശാസ്താംകോട്ട∙ കേരള പോലീസ് ഇപ്പോൾ മുട്ടിലിഴയുന്ന മൂഡിലാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി. ഓപ്പറേഷൻ സിന്ധുർ പൂക്കളമിട്ട
സൈനികൻ ഉൾപ്പെടെയുള്ള പ്രവർത്തകർക്കെതിരെ കള്ളക്കേസ് എടുത്തതിൽ പ്രതിഷേധിച്ച് ബിജെപി ശാസ്താം കോട്ട പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരള പൊലീസ് പ്രവർത്തിക്കുന്നത് എകെജി സെന്ററിൽ നിന്നുള്ള നിർദ്ദേശമനുസരിച്ച് മാത്രമാണ്. അതാണ് കുനിയാൻ പറയുമ്പോൾ മുട്ടിലിഴേണ്ടി വരുന്നത്.
ഭാരതീയരെല്ലാം ഓപ്പറേഷൻ സിന്ദൂര് മൂഡിലാണ്.
അതിനെതിരെ നിൽക്കുന്നവരുടെ രാജ്യദ്രോഹികളായി തന്നെ കണക്കാക്കും. കേരളത്തിൽ മാത്രമല്ല പാർലമെന്റിന്റെ ഈ വിഷയം ബിജെപി ഉന്നയിക്കും.
നിയമപരമായും നേരിടും. നാട്ടുകാർക്കൊപ്പം ഏതു കാര്യത്തിനും ബിജെപി മുന്നിലുണ്ടാകും.
പോലീസിന്റെ ധാർഷ്ട്യം അധികകാലം നീണ്ടുനിൽക്കില്ലന്ന് മനസ്സിലാക്കണം. കേരള പോലീസ് പ്രവർത്തിക്കുന്നത് പാകിസ്ഥാനിൽ നിന്നുള്ള നിർദ്ദേശം അനുസരിച്ച് ആണോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബിജെപി ജില്ലാ പ്രസിഡന്റ് രാജി പ്രസാദ് അധ്യക്ഷയായിരുന്നു.
സംസ്ഥാന വക്താവ് കേണൽ ഡിന്നി, ആർഎസ്എസ് വിഭാഗ് സഹകാര്യവാഹക് സുബിൻ. ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ.വയ്ക്കൽ സോമൻ, എ ആർ അരുൺ, ആലഞ്ചേരി ജയചന്ദ്രൻ, ജിതിൻ ദേവ് എന്നിവർ സംസാരിച്ചു.
തിരുവോണ നാളിൽ ശാസ്താംകോട്ട
മുതുപിലാക്കാട് പാർഥസാരഥി ക്ഷേത്രത്തിനു മുന്നിൽ പൂക്കളം ഒരുക്കിയതിന്റെ പേരിൽ പൊലീസ് കേസെടുത്ത യുവാക്കൾക്കു നേരിട്ടെത്തി ഐക്യദാർഢ്യം അറിയിച്ചു കേന്ദ്രമന്ത്രി സുരേഷ് ഗോപി എത്തിയിരുന്നു. സൈനികനും വിമുക്തഭടനും അടക്കം പ്രദേശവാസികളായ 27 പേർക്കെതിരെ കലാപ ആഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ശാസ്താംകോട്ട
പൊലീസ് കേസെടുത്തതു വിവാദമായിരുന്നു. പൂക്കൾ കൊണ്ടു കാവിക്കൊടി വരച്ച ശേഷം പൂക്കളത്തിൽ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന് എഴുതിയെന്നാണു പരാതി.
പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ബിജെപി മാർച്ച്
ശാസ്താംകോട്ട∙ ഓപ്പറേഷൻ സിന്ധൂർ പൂക്കളം ഇട്ട
സൈനികർ ഉൾപ്പടെയുള്ളവർക്കെതിരെകേസ് എടുത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ബിജെപി മാർച്ച് നടത്തി. സ്ത്രീകൾ അടക്കം വൻ ജനാ വലിയാണ് മാർച്ചിൽ പങ്കെടുത്തത്.
ഫിൽറ്റർ ഹൗസിനു മുന്നിൽ നിന്നും ആരംഭിച്ച മാർച്ച് ക്ഷേത്രത്തിനു മുന്നിൽ ബാരിക്കേഡ് ഉയർത്തി പൊലീസ് തടഞ്ഞു. ബാരിക്കിടിനു മുകളിൽ കയറിയും പ്രവർത്തകർ പ്രതിഷേധമുയർത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]