ഇടമുളയ്ക്കൽ ∙ പഞ്ചായത്തിലെ നവീകരണം പൂർത്തിയായ ചെമ്പകരാമനല്ലൂർ ചിറയിൽ ആരംഭിക്കുന്ന വിനോദ സഞ്ചാര പദ്ധതിക്കായുള്ള കയാക്കിങ് ബോട്ടുകളും അനുബന്ധ ഉപകരണങ്ങളും എത്തി. വിനോദ സഞ്ചാരത്തിനും ഉല്ലാസത്തിനും ആയുള്ള 3 കയാക്കിങ് ബോട്ടുകൾ, അനുബന്ധ ഉപകരണങ്ങൾ എന്നിവയാണ് ഇതിന്റെ നടത്തിപ്പു നിർവഹിക്കുന്ന ചെമ്പകരാമനല്ലൂർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിനു കൈമാറിയത്.
ലെഫ്. അമിത്ത് ഷാജി മെമ്മോറിയിൽ ചാരിറ്റബിൾ ട്രസ്റ്റാണ് ഇവ സൗജന്യമായി നൽകിയത്.
ബോട്ടുകളുടെയും അനുബന്ധ ഉപകരണങ്ങളും വാർഡ് അംഗം രാജീവ് കോശിക്കു കൈമാറി പി.എസ്.സുപാൽ എംഎൽഎ ഉദ്ഘാടനം ചെയ്തു.
വാർഡ് അംഗം രാജീവ് കോശി അധ്യക്ഷനായി. ബോട്ടുകൾ ഉപയോഗിക്കുന്നതിന്റെ പരിശീലനം ക്ലബ് അംഗങ്ങൾക്കു നൽകിയ ശേഷം ചിറയിൽ വിനോദ സഞ്ചാരികൾക്കായി സർവീസ് ആരംഭിക്കും.
ഇതിനോട് അനുബന്ധിച്ചു കുട്ടികളുടെ പാർക്ക്, മറ്റു സൗകര്യങ്ങൾ എന്നിവ കൂടി ഒരുക്കിയാൽ ഇവിടേക്കു കൂടുതൽ സഞ്ചാരികളെ ആകർഷിക്കാം. ലഘുഭക്ഷണ ശാലകൾ ഒരുക്കി ഇവയുടെ നടത്തിപ്പു കുടുംബശ്രീകളെ ഏൽപ്പിക്കണം എന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
ഇവിടെ എത്തുന്ന സഞ്ചാരികൾക്കു പ്രാഥമിക ആവശ്യത്തിനുള്ള സൗകര്യങ്ങൾ കൂടി ഒരുക്കേണ്ടതുണ്ട്.
യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ആര്യ ലാൽ, ലെഫ്. അമിത്തിന്റെ പിതാവ് ഷാജി പാപ്പച്ചൻ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എ.എം.റാഫി, മോഹനകുമാർ, ആർ.സജിലാൽ, ഫാ.
റെജി ലൂക്കോസ്, ക്ലബ് അംഗങ്ങളായ രൂബൻ തോമസ്, എസ്.വിനിൽ, വി.എസ്.അനീഷ്, പ്രിജിത്ത് ജീവ, സുജിത്ത് സോമൻ, എ.അരുൺ, മഹേഷ് കുമാർ, വിഷ്ണു ബിജു, ശംഭു ബിജു, ബിപിൻ ബോസ്, എസ്.അഖിൽ, സുജിത്ത് ശിവപ്രസാദ്, ബിബിൻ ബാബു, ശോഭ ബിനുകുമാർ, മനീഷ മനോജ്, മഞ്ജിമ മനോജ്, ഹേല സൂസൻ പ്രിജി എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]