കരുനാഗപ്പള്ളി∙ ശ്രീനാരായണഗുരു ജയന്തി ദിനത്തിൽ കന്നേറ്റിക്കായലിൽ നടന്ന ജലോത്സവം തീരത്ത് കാത്തുനിന്ന പതിനായിരങ്ങൾക്ക് ആവേശക്കാഴ്ചയായി. ഫോട്ടോ ഫിനിഷിലെത്തിയ ഫൈനലിൽ മത്സരിച്ച കന്നേറ്റി സംഘം തുഴഞ്ഞ നാസർ പോച്ചയിൽ ക്യാപ്റ്റനായുള്ള നടുവിലപറമ്പൻ ചുണ്ടനും ഹൃദയം ബോട്ട് ക്ലബ് തുഴഞ്ഞ ഇ.എം.
ബഷീർ, എച്ച്. ഹക്കീം എന്നിവർ ക്യാപ്റ്റന്മാരായുള്ള നടുഭാഗം ചുണ്ടനും ഒന്നാം സ്ഥാനം പങ്കിട്ടു.
പ്രൈസ് മണി പങ്കിടുന്നതിനൊപ്പം ഓരോരുത്തരും ആറു മാസം വീതം ട്രോഫി കൈവശം സൂക്ഷിക്കും.
കേശവപുരം ബോട്ട് ക്ലബ് തുഴഞ്ഞ ജി. മോഹൻ, സനോജ് സത്യൻ എന്നിവർ ക്യാപ്റ്റൻമാരായുള്ള സെന്റ് പയസ് ടെൻത് ചുണ്ടൻ രണ്ടാം സ്ഥാനം നേടി.
ഫൈനലിൽ ഫലം പ്രഖ്യാപിക്കും മുൻപേ തർക്കം ഉയർന്നിരുന്നു. തുടർന്ന് സി.ആർ.
മഹേഷ് എംഎൽഎയും പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് മൂന്ന് ചുണ്ടൻ വള്ളങ്ങളുടെ ക്യാപ്റ്റൻമാരുമായും ചർച്ച നടത്തിയ ശേഷമാണ് ഫലം പ്രഖ്യാപിച്ചത്. വെപ്പ് വള്ളങ്ങളുടെ മത്സരത്തിൽ ഗ്ലോബൽ നീലക്കുളത്തിന്റെ ചന്ദ്രബോസ് ക്യാപ്റ്റനായ ഷോട്ട് പുളിക്കത്തറ ഒന്നാം സ്ഥാനവും, ന്യൂ ടൗൺ ബോട്ട് ക്ലബ്ബിന്റെ ബിനിൽ ക്യാപ്റ്റനായയുള്ള ജയ് ഷോട്ട് രണ്ടാം സ്ഥാനവും നേടി.
തെക്കനോടി തറ വള്ളങ്ങളുടെ മത്സരത്തിൽ സംഘം കന്നേറ്റിയുടെ ഇനയ ദിഹർ, നീയാരാ ദിഹർ എന്നിവർ ക്യാപ്റ്റൻമാരായുള്ള കാട്ടിൽ തെക്കതിൽ ഒന്നാം സ്ഥാനവും, അംബേദ്കർ ബോട്ട് ക്ലബ്ബിന്റെ എ.എസ്. മനക്കര ക്യാപ്റ്റനായുള്ള സാരഥി രണ്ടാം സ്ഥാനവും നേടി.
തെക്കനോടി കെട്ടുവള്ളങ്ങളുടെ മത്സരത്തിൽ യുവസാരഥി ബോട്ട് ക്ലബ്ബിന്റെ സരിത്ത് ബാബു ക്യാപ്റ്റനായുള്ള പടിഞ്ഞാറേ പറമ്പൻ ഒന്നാം സ്ഥാനവും തെങ്ങിൽ റോയൽസിന്റെ ശിഹാബ് ക്യാപ്റ്റനായ ചെല്ലിക്കാട് രണ്ടാംസ്ഥാനവും നേടി.
ഇന്നലെ ഉച്ച മുതൽ ജനസാഗരം കായലിന്റെ ഇരുകരകളിലും പാലത്തിന്റെ വശങ്ങളിലുമായി അണിനിരന്നിരുന്നു. ആവേശമേറ്റി നിരവധി ഫ്ലോട്ടുകളും അലങ്കരിച്ച വള്ളങ്ങളും കായൽപ്പരപ്പുകളിൽ നിറഞ്ഞൊഴുകി.
അലങ്കരിച്ച ജങ്കാറിൽ നിന്നും വള്ളങ്ങളിൽ നിന്നും ഓണപ്പാട്ടുകളും തിരുവാതിരയും ആവേശം നിറച്ച വള്ളംകളി പാട്ടുകളും ഒക്കെ നിറഞ്ഞൊഴുകിയത് ആവേശം ഇരട്ടിപ്പിച്ചു.ഉച്ച കഴിഞ്ഞപ്പോഴേക്കും മത്സര വള്ളങ്ങളും ഫ്ലോട്ടുകളും അലങ്കരിച്ച കളിയോടങ്ങളും ഒക്കെ ജല യാത്രയ്ക്കായി ശ്രീനാരായണ പവലിയനു മുന്നിൽ അണിനിരന്നു.
തുടർന്ന് നടന്ന ജലോത്സവ പൊതുസമ്മേളനം മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. മന്തി ജെ.
ചിഞ്ചുറാണി വള്ളംകളി ഉദ്ഘാടനം ചെയ്തു. ജലോത്സവം കമ്മിറ്റി ചെയർമാൻ സി.
ആർ. മഹേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു.തുടർന്ന് വർഗീസ് വല്ല്യക്കലിന്റെ നേതൃത്വത്തിൽ എല്ലാ വള്ളങ്ങളെയും അണിനിരത്തി കൊണ്ട് മാസ് ഡ്രിൽ നടന്നു.
ഡോ. സുജിത് വിജയൻ പിള്ള എംഎൽഎ മാസ്ഡ്രിൽ സലൂട്ട് സ്വീകരിച്ചു.
ജനറൽ ക്യാപ്റ്റൻ എസ്. പ്രവീൺ കുമാറിന്റെ നേതൃത്വത്തിൽ ജലഘോഷയാത്ര നടത്തി.
മത്സര വിജയികൾക്കുള്ള സമ്മാനവിതരണം മത്സ്യഫഡ് ചെയർമാൻ ടി.മനോഹരൻ നിർവഹിച്ചു.
സ്പോൺസർമാരെ ആദരിക്കലും ബോണസ് വിതരണവും സമ്മാനദാനവും സമ്മാന കൂപ്പൺ നറുക്കെടുപ്പും പ്രൈസ് മണി വിതരണവും നടന്നു. ജോളി എതിരറ്റ്, ബിനോയ് തോട്ടയ്ക്കാട് എന്നിവരുടെ ദൃക്സാക്ഷി വിവരണം കാണികളെ ആവേശം കൊള്ളിച്ചു.കെ.
സുശീലൻ, ടി. മനോഹരൻ, വലിയ ഇബ്രാഹിംകുട്ടി, സൂസൻ കോടി, എ.
സോമരാജൻ, അനിൽ എസ് കല്ലേലി ഭാഗം, ശാലിനി രാജീവൻ, കെ.ജി. രവി, റെജി കരുനാഗപ്പള്ളി, എം.അൻസാർ, നജീബ് മണ്ണേൽ, ജഗത് ജീവൻ ലാലി, ഉത്തമൻ കാട്ടൂർ ബഷീർ,നിജാം ബെഷി, എം.
വത്സലൻ,സദാനന്ദൻ,ബി. എസ് വിനോദ്,സുരേഷ് പാലക്കാട്, തുടങ്ങിയവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]