
കൊല്ലം ∙ വിമാനത്താവള മാതൃകയിൽ രാജ്യാന്തര നിലവാരത്തിൽ നിർമാണം പുരോഗമിക്കുന്ന കൊല്ലം റെയിൽവേ സ്റ്റേഷൻ വളപ്പിൽ ബഹുനില കാർ പാർക്കിങ് സമുച്ചയത്തിന്റെ പണി അവസാന ഘട്ടത്തിൽ. ഒന്നര മാസത്തിനകം പണി പൂർത്തിയാക്കി പാർക്കിങ്ങിന് തുറന്നു കൊടുക്കാനാകും. അഞ്ചു നിലയുള്ള കാർ പാർക്കിങ് ടവർ കെട്ടിട
നിർമാണം പൂർത്തിയായി. പെയ്ന്റിങ് ജോലികളും പൂർത്തിയാകുന്നു കെട്ടിടത്തിനു ചുറ്റുമുള്ള മേഖലയുടെ നിർമാണമാണ് അവശേഷിക്കുന്നത്.
വാഹനം കടത്തിവിടുന്നതിനുള്ള ഓട്ടോമാറ്റിക് ഗേറ്റും അനുബന്ധ സംവിധാനങ്ങളും സ്ഥാപിക്കേണ്ടതുണ്ട്.
ഒരേ സമയം 240 കാർ പാർക്ക് ചെയ്യാൻ സൗകര്യത്തിലാണ് മൾട്ടി ലവൽ കാർ പാർക്കിങ് ടവർ നിർമിക്കുന്നത്. ഈസ്റ്റ് പൊലീസ് സ്റ്റേഷനും കൊല്ലം നഗരസഭയുടെ പഴയ ഓഫിസ് കെട്ടിടത്തിനും ഇടയിൽ നിലവിലുള്ള പാർക്കിങ് മേഖലയ്ക്ക് പുറമെയാണ് ബഹുനില പാർക്കിങ് ടവർ നിർമാണം.
റെയിൽവേ സ്റ്റേഷൻ വളപ്പിനുള്ളിലാണ് ടവർ. ഇതു യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമാകും.
റെയിൽവേ സ്റ്റേഷൻ വളപ്പിൽ നേരത്തെ ഉണ്ടായിരുന്ന പാർക്കിങ് ഒഴിവാക്കിയാണ് ഈസ്റ്റ് പൊലീസ് സ്റ്റേഷനോട് ചേർന്നു 4500 ചതുരശ്രമീറ്റർ (13,500 ചതുരശ്ര അടി) വിസ്തീർണത്തിൽ 2023 ഡിസംബറിൽ പാർക്കിങ് സൗകര്യം തുടങ്ങിയത്.
യാത്രക്കാർ ഇവിടെ വാഹനം പാർക്ക് ചെയ്ത ശേഷം കൊല്ലം – തിരുവനന്തപുരം റോഡ് മറികടന്നാണു റെയിൽവേ സ്റ്റേഷനിൽ എത്തുന്നത്. തിരക്കുള്ള സമയങ്ങളിൽ ഇതു വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. കാർ പാർക്കിങ് ടവർ വരുന്നതോടെ റെയിൽവേ സ്റ്റേഷനിൽ എത്തുന്നതിനു റോഡ് മറികടക്കേണ്ടി വരുന്നത് ഒഴിവാകും.
കുരുക്കഴിയുമോ?
പാർക്കിങ് ടവർ പ്രവർത്തനം തുടങ്ങിയാലും റെയിൽവേ സ്റ്റേഷൻ സമീപത്തെ റോഡുകളിലെ പാർക്കിങ് പൂർണമായി ഒഴിവാകില്ല.
റെയിൽവേ സ്റ്റേഷൻ മുതൽ കർബല ജംക്ഷനിൽ വരെയും ക്യുഎസി റോഡിൽ ലാൽ ബഹാദൂർ സ്റ്റേഡിയത്തിന്റെ പ്രവേശന കവാടത്തിനു സമീപം വരെയും ഇരു വശങ്ങളിലുമായി നൂറുകണക്കിനു വാഹനങ്ങളാണ് പാർക്ക് ചെയ്യുന്നത്. നടപ്പാതയിൽപ്പോലും വാഹനങ്ങൾ പാർക്ക് ചെയ്യാറുണ്ട്. റെയിൽവേ സ്റ്റേഷൻ– എസ്ബിഐ റോഡിലും ഒട്ടേറെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നുണ്ട്.
റെയിൽവേ സ്റ്റേഷന്റെ രണ്ടാം പ്രവേശന കവാടത്തിനു സമീപം കൊല്ലം– ചെങ്കോട്ട റോഡിലും ഇരുചക്രവാഹന പാർക്കിങ് ഏറെ ദൂരമുണ്ട്.
റോഡിൽ പാർക്ക് ചെയ്യുന്നതിനെതിരെ പൊലീസ് നിരന്തരം പിഴ ചുമത്തുന്നുണ്ട്. എന്നാൽ പാർക്കിങ് ഏരിയയിൽ ഉൾക്കൊള്ളാൻ കഴിയുന്നതിനെക്കാൾ കൂടുതൽ വാഹനങ്ങളാണ് എത്തുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]