കൊല്ലം ∙ ജനങ്ങളുടെ ദാഹമകറ്റിയിരുന്ന ശുദ്ധജല സംഭരണി ജീവനെടുക്കുമോ എന്ന ആശങ്ക. അറുനൂറ്റിമംഗലം ഡിവിഷനിൽ മൂന്നാംകുറ്റി മാർക്കറ്റ് പരിസരത്തുള്ള ജല സംഭരണിയാണ് തകർച്ചയിലായത്.
10 വർഷം മുൻപാണ് ശുദ്ധജല സംഭരണി പ്രവർത്തനരഹിതമായത്. കാലപ്പഴക്കം മൂലം കോൺക്രീറ്റ് പാളികൾ അടർന്ന് കമ്പികൾ തെളിഞ്ഞു നിൽക്കുകയാണ്.
തൂണുകളും അപകടാവസ്ഥയിലാണ്. വാട്ടർ അതോറ്റി മാർക്കറ്റ് റോഡിനോട് ചേർന്ന് മറ്റൊരു ശുദ്ധജല സംഭരണി നിർമിച്ചതോടെയാണ് ഇതിന്റെ പ്രവർത്തനം നിലച്ചത്.
ജലസംഭരണിക്ക് തൊട്ടടുത്ത് ഒരു വീടും സമീപത്തായി മറ്റ് 12 വീടുകളും ഉണ്ട്.
ഏതെങ്കിലും സാഹചര്യത്തിൽ ജലസംഭരണി തകർന്നാൽ വലിയ നാശനഷ്ടം ഉണ്ടാകും. മുൻപൊരിക്കൽ ജലസംഭരണിക്ക് മിന്നലേറ്റിരുന്നു.
മഴക്കാലമായാൽ ജലസംഭരണി തകരുമോ എന്ന ആശങ്കയിലാണ് പരിസരവാസികൾ. ഉപയോഗ ശൂന്യമായ ജലസംഭരണി പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് സെക്കുലർ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ബി.അബ്ദുൽ അഹദ്, സെക്രട്ടറി കെ.എസ്.ഷിബു എന്നിവർ കലക്ടർ എൻ.ദേവിദാസ്, എൻ.കെ.പ്രേമചന്ദ്രൻ എംപി, എം.നൗഷാദ് എംഎൽഎ, മേയർ എ.കെ.
ഹഫീസ് എന്നിവർക്കും വാട്ടർ അതോറിറ്റിക്കും നിവേദനം നൽകി. തകർച്ചയിലായ ജലസംഭരണിക്ക് സമീപത്തായി കോർപറേഷൻ ഷോപ്പിങ് കോംപ്ലക്സിന്റെ നിർമാണം നടന്നു വരികയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

