പൂയപ്പള്ളി ∙ പൈപ്പ് ലൈൻ ഉണ്ടെങ്കിലും വേനലിൽ ശുദ്ധജലത്തിനായി ഓട്ടുമല, നെടുമല, നെല്ലിപ്പറമ്പ് മേക്കോണംഭാഗം നിവാസികൾക്കു നെട്ടോട്ടം ഓടേണ്ട സ്ഥിതിയാണ്.
ഒന്നുകിൽ പണം കൊടുത്തു ടാങ്കുകളിൽ കൊണ്ടുവരുന്ന ശുദ്ധജലം വാങ്ങുകയോ അല്ലെങ്കിൽ താഴ്ഭാഗങ്ങളിൽ നിന്നു തലച്ചുമടായി ശുദ്ധജലം എത്തിക്കുകയോ വേണം. ഇവിടങ്ങളിലെ ഭൂരിഭാഗം വീടുകളിലും കിണറുകൾ ഇല്ലാത്തതിനാൽ പൈപ്പിലൂടെ എത്തുന്ന ശുദ്ധജലം മാത്രമായിരുന്നു പ്രധാന ആശ്രയം.
വേനൽ ആരംഭിച്ചതോടെ ശുദ്ധജലത്തിന്റെ ഉപയോഗവും വർധിച്ചു. ഇതോടെയാണ് ഇവിടേക്കുള്ള ജലവിതരണം മുടങ്ങിയത്.
പൂയപ്പള്ളി പഞ്ചായത്തിലെ ഏറ്റവും ഉയരമുള്ള പ്രദേശങ്ങളിൽ ഒന്നാണ് ഇവിടം.
മൈലോട് ഭാഗത്തെ ടാങ്കിൽ നിന്നാണ് ഇവിടേക്കു ശുദ്ധജലം എത്തുന്നത്. എന്നാൽ ടാങ്കിനേക്കാൾ ഉയരത്തിലാണ് ഇവിടത്തെ പ്രദേശം സ്ഥിതി ചെയ്യുന്നത്.
ടാങ്കിൽ ശുദ്ധജലം നിറഞ്ഞ് നിന്നാൽ മാത്രമേ ഇവിടേക്കു പൈപ്പിലൂടെ ശുദ്ധജലം എത്തുകയുള്ളൂ. ബൂസ്റ്റർ പമ്പ് സെറ്റോ, അഡിഷനൽ ടാങ്കോ സ്ഥാപിച്ചാൽ പ്രശ്നം പരിഹരിക്കാമെങ്കിലും വേണ്ട
നടപടി ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തു നിന്നു ഉണ്ടാകണമെന്നാണു ആവശ്യം.
ഓട്ടുമല, നെടുമല, നെല്ലിപ്പറമ്പ് മേക്കോണംഭാഗം എന്നിവിടങ്ങളിലെ ശുദ്ധജല പ്രശ്നത്തിനു പരിഹാരം കാണണമെന്നു ആവശ്യപ്പെട്ടു ബ്ലോക്ക് പഞ്ചായത്തംഗം ടി.ബി.ജയൻ, വാർഡ് അംഗങ്ങളായ വാസുദേവൻ നമ്പൂതിരി, സിന്ധു എന്നിവരുടെ നേതൃത്വത്തിൽ വാളകത്തെ ജല അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർക്കു നിവേദനം നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

