കൊല്ലം ∙ മൈലക്കാട് ഉണ്ടായ ദേശീയപാത അപകടം വലിയ ദുരന്തമായി മാറാതിരുന്നത് തലനാരിഴ വ്യത്യാസത്തിൽ. റോഡ് തകർന്നതോടൊപ്പം ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി സർവീസ് റോഡ് വെള്ളക്കെട്ടായതോടൊപ്പം 33 കെ വി ഭൂഗർഭ വൈദ്യുതി കേബിളും തകർന്നു.
വൈദ്യുതി പ്രവാഹം പെട്ടെന്നു നിലച്ചതിനാലാണ് ദുരന്തം ഒഴിവായത്.
കൊട്ടിയം സബ് സ്റ്റേഷനിൽ നിന്നു നിന്ന് ആദിച്ചനല്ലൂർ സബ് സ്റ്റേഷനിൽ വൈദ്യുതി എത്തിക്കുന്ന കേബിൾ ആണ് തകർന്നത്. ഈ കേബിൾ തകരാറിലായാൽ പകരം ഉപയോഗിക്കുന്നതിനു സ്ഥാപിച്ചിരുന്ന കേബിളും തകർന്നു.
ഭൂമിക്കടിയിലേക്ക് താഴ്ന്നുപോയ പകരം കേബിൾ കണ്ടെത്താനായിട്ടില്ല. 200 മീറ്റർ നീളത്തിൽ കേബിൾ തകർന്നു.
മണ്ണിട്ട് ഉയർത്തിയ റോഡിനു മുകളിൽ ഗർത്തം രൂപപ്പെട്ടതിനാൽ ആർഇ പാനൽ നിര അകത്തേക്ക് ചരിഞ്ഞാണ് ഇടിഞ്ഞിറങ്ങിയത്.
ഉയരപ്പാത വിണ്ടുകീറി തകരുകയായിരുന്നങ്കിൽ സർവീസ് റോഡിലേക്കു മറിഞ്ഞു വലിയ ദുരന്തമായി മാറുമായിരുന്നു. മൈലക്കാട് ഇറക്കത്ത് അടിപ്പാതയ്ക്ക് അനുബന്ധമായി മണ്ണിട്ട് ഉയർത്തിയ പാതയുടെ സർവീസ് റോഡിൽ വെള്ളിയാഴ്ച വൈകിട്ട് 3.55നു രൂപപ്പെട്ട ഒരു ചെറിയ കുഴിയാണ് പെട്ടെന്നു വലിയ അപകടമായി മാറിയത്.
കൊട്ടിയത്തു നിന്നു ചാത്തന്നൂർ ഭാഗത്തേക്ക് പോകുന്ന സർവീസ് റോഡിലായിരുന്നു അപകടം.
ഈ സമയം അതുവഴി വന്ന ഓട്ടോറിക്ഷ പെട്ടെന്ന് റോഡിന്റെ പാർശ്വഭാഗത്തേക്ക് ഓടിച്ചു മാറ്റി രക്ഷപ്പെടുകയായിരുന്നു.. ഇതിനിടയിൽ 30 അടി ഉയരമുള്ള സംരക്ഷണ ഭിത്തി (ആർ ഇ പാനൽ) ഇടിഞ്ഞിറങ്ങുകയും സർവീസ് റോഡ് വിണ്ടുകീറുകയുമായിരുന്നു.
3 കാറും വിദ്യാർഥികളുമായി എത്തിയ സ്കൂൾ ബസും ഇതിൽ അകപ്പെട്ടു. തലനാരിഴയ്ക്കാണ് വലിയ ദുരന്തത്തിൽ നിന്ന് അവർ രക്ഷപ്പെട്ടത്.
ഒരു കാറിന്റെ 3 ചക്രങ്ങൾ റോഡിൽ നിന്നുയർന്നു നിന്നു.
ഡ്രൈവറുടെ വശത്തെ മുൻചക്രം വിണ്ടുകീറിയ കുഴിയിൽ െഞരുങ്ങി നിൽക്കുകയായിരുന്ന. കാർ ഓടിച്ചിരുന്ന വനിതാ ഡോക്ടർ പെട്ടെന്ന് ഇറങ്ങിയപ്പോൾ ചുറ്റും റോഡ് വിണ്ടുകീറുകയും ഉയരപ്പാതയിൽ നിന്ന് എന്തൊക്കെയോ സർവീസ് റോഡിൽ അടർന്നു വീഴുകയും ചെയ്തു.
മുന്നിലുണ്ടായിരുന്ന ഓട്ടോ ഡ്രൈവർ, ഓടി രക്ഷപ്പെടാൻ കാർ യാത്രക്കാരോടു വിളിച്ചു പറയുന്നുണ്ടായിരുന്നു.
വിണ്ടുകീറി തകർന്നു കൊണ്ടിരുന്ന റോഡിലൂടെ വളരെ ബുദ്ധിമുട്ടിയാണ് അവർ രക്ഷപ്പെട്ടത്. ഇതിനിടയിൽ സ്കൂൾ വാഹനത്തിലെ കുട്ടികളെ ഡ്രൈവറും പ്രദേശവാസികളും ചേർന്നു സമീപത്തെ വീട്ടിലേക്ക് സുരക്ഷിതമായി മാറ്റി. മണ്ണിട്ട് ഉയർത്തിയ പാതയുടെ മുകളിൽ വലിയ ഗർത്തം രൂപപ്പെട്ടു.
പാതയ്ക്ക് കുറുകെ ഉണ്ടായിരുന്ന കൈത്തോടിന്റെ കലുങ്ക് തകർന്നു. ഇതിന്റെ പാർശ്വഭിത്തികൾ പൊളിഞ്ഞു. സമീപത്തു വയൽ വരെയുള്ള കര വിണ്ടുകീറി വലിയ കുഴികൾ രൂപപ്പെട്ടു.
കൊട്ടിയം ജലസംഭരണിയിലേക്ക് ജലം എത്തിക്കുന്ന ജപ്പാൻ കുടിവെള്ള പദ്ധതിയുടെ കൂറ്റൻ പൈപ്പ് പൊട്ടി തോട്ടിലൂടെ ജല കുത്തിയൊഴുകി.
സർവീസ് റോഡിലും വെള്ളം കെട്ടിനിന്നു. സർവീസ് റോഡിൽ അകപ്പെട്ട സ്കൂൾ ബസ് ഉൾപ്പെടെ രണ്ടു മണിക്കൂറിനു ശേഷം ക്രെയിൻ ഉപയോഗിച്ചാണ് മാറ്റിയത്.
റോഡ് നിർമാണത്തിന് മണ്ണ് ലഭ്യമാക്കുന്ന പ്രാദേശിക കരാറുകാർ മുഴുവൻ സമയവും സ്ഥലത്തുണ്ട്. രാഷ്ട്രീയ സ്വാധീമുള്ളവരാണ് ഇതിൽ പലരും.
കരാർ കമ്പനിക്ക് എതിരെ നേരിയ ഒരു പ്രതിഷേധം പോലും ഉയരാതിരിക്കാൻ ഇവർ ശ്രദ്ധ ചെലുത്തുന്നുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

