കരുനാഗപ്പള്ളി ∙ നൂറിലേറെ വർഷം പഴക്കമുള്ള കരുനാഗപ്പള്ളി ഗവ.മുസ്ലിം എൽപി സ്കൂളിനു പുതിയ 2 നില കെട്ടിടം നിർമിക്കുന്നതിനായി 1.80 കോടി രൂപ പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്ന് അനുവദിച്ചതായി സി.ആർ.മഹേഷ് എംഎൽഎ അറിയിച്ചു. 2 നിലകളിലായി 6 ക്ലാസ് മുറികളുള്ള കെട്ടിടം നിർമിക്കുന്നതിനാണു തുക അനുവദിച്ചത്.
നിലവിൽ നൂറിലേറെ കുട്ടികൾ പഠിക്കുന്ന സ്കൂളാണിത്. ബിആർസിയുടെ നിയന്ത്രണത്തിലുള്ള ഭിന്നശേഷിക്കാരായ കുട്ടികൾക്കായുള്ള ഓട്ടിസം സെന്ററും ദേശീയപാതയുടെ വശത്തായുള്ള മുസ്ലിം എൽപിഎസ് കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട
പഴയ കെട്ടിടം പൊളിച്ചു നീക്കേണ്ടി വന്നതിനാൽ നിലവിൽ ക്ലാസ് നടത്തുന്നതിനു ഏറെ അസൗകര്യം നേരിട്ടിരുന്നു. സി.ആർ.മഹേഷ് എംഎൽഎ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കു നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണു പുതിയ കെട്ടിടം നിർമിക്കുന്നതിനായി തുക അനുവദിച്ചത്.
സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ഭരണാനുമതി ലഭിച്ചതിനാൽ ഉടൻ തന്നെ സാങ്കേതികാനുമതി ലഭ്യമാക്കി നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നു അദ്ദേഹം പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]