കൊല്ലം ∙ മൺറോതുരുത്ത്, സാമ്പ്രാണിക്കോടി എന്നിവിടങ്ങളിൽ സർവീസ് നടത്തുന്ന വിവിധ ബോട്ടുകളിൽ കൊല്ലം തുറമുഖ ഓഫിസറുടെ നേതൃത്വത്തിൽ പരിശോധന നടത്തി. കലക്ടർ, ജില്ലാ പൊലീസ് മേധാവി എന്നിവരുടെ നിർദേശപ്രകാരം ഇന്നലെ സ്പീഡ് ബോട്ട്, ശിക്കാര ബോട്ട്, ഹൗസ് ബോട്ട് എന്നിവയിൽ പരിശോധന നടത്തിയിട്ടുണ്ട്.
ആകെ 16 ബോട്ടുകൾ പരിശോധിച്ചു.
ഇൻഷുറൻസ്, പുക മലിനീകരണ സർട്ടിഫിക്കറ്റ്, സർവേ സർട്ടിഫിക്കറ്റ്, ഫയർ സർട്ടിഫിക്കറ്റ്, ജീവനക്കാരുടെ യോഗ്യത തെളിയിക്കുന്ന സ്രാങ്ക്, ലാസ്കർ, മാസ്റ്റർ എൻജിനീയർ സർട്ടിഫിക്കറ്റുകൾ എന്നിവ പരിശോധിച്ചിട്ടുണ്ട്. യാതൊരുവിധ ക്രമക്കേടുകളും കണ്ടെത്തിയിട്ടില്ല. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നു കൊല്ലം തുറമുഖ ഓഫിസർ അശ്വനി പ്രതാപ് പറഞ്ഞു.
കെ.അനിൽകുമാർ, എഎസ്ഐ ശ്രീകുമാർ, മഹേഷ് ശരത് എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]