ചാത്തന്നൂർ ∙ ദേശീയപാത തിരുമുക്കിൽ അശാസ്ത്രീയ അടിപ്പാതയുടെ നിർമാണം പുനരാരംഭിച്ചതിൽ പ്രതിഷേധിച്ച് അടിപ്പാത ഉപരോധിച്ചു. എൻ.കെ.പ്രേമചന്ദ്രൻ എംപി എൻഎച്ച് അതോറിറ്റിയോട് ആവശ്യപ്പെട്ടതിനെത്തുടർന്നു നിർമാണ പ്രവർത്തനം നിർത്തിവച്ചു.
ഇതോടെ പ്രതിഷേധം അവസാനിച്ചു. പരവൂർകാർ കൂട്ടായ്മ, ചാത്തന്നൂർ വികസന സമിതി, പരവൂർ പ്രൊട്ടക്ഷൻ ഫോറം എന്നിവയാണു പ്രതിഷേധം ഉയർത്തി രംഗത്തെത്തിയത്.
ഇന്നലെ ഉച്ചയോടെ അടിപ്പാതയ്ക്കു സമീപം മേൽപാത നിർമിക്കുന്നതിനുള്ള പ്രവർത്തനം ആരംഭിച്ചത്.
തുടർന്നു നിർമാണത്തിനെതിരെ അടിപ്പാതയിൽ പ്രതിഷേധം ഉയരുകയായിരുന്നു. അടിപ്പാതയിലൂടെയുള്ള ഗതാഗത തടസ്സം കാരണം ദേശീയപാതയിൽ ഗതാഗതക്കുരുക്കായി.
ചാത്തന്നൂർ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്ത് എത്തി. ഇതിനിടെ എൻ.കെ.പ്രേമചന്ദ്രൻ എംപി പ്രശ്നത്തിൽ ഇടപ്പെടുകയും നിർമാണം നിർത്തിവയ്ക്കാൻ എൻഎച്ച് അതോറിറ്റി അധികൃതരോട് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.
തിരുമുക്ക് അടിപ്പാത വീതി കൂട്ടി നിർമിക്കണമെന്ന് ആവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.
ഹർജി തീർപ്പാക്കുന്നതിനു മുൻപ് നിർമാണം പുനരാരംഭിച്ചതാണു പ്രശ്നം വഷളാകാൻ കാരണമായത്. വരുന്ന ഫെബ്രുവരിക്കു മുൻപ് ദേശീയപാതയുടെ നിർമാണം പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നതിനാൽ പുതിയ അടിപ്പാതകൾ അനുവദിക്കേണ്ടതില്ല എന്നാണു കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ തീരുമാനമെന്നു പറയപ്പെടുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]