കൊല്ലം∙ ശ്രീനാരായണഗുരു ജയന്തി നാടെങ്ങും ഇന്നു വിപുലമായി ആഘോഷിക്കും. ഘോഷയാത്ര, ജയന്തി സമ്മേളനം, കലാപരിപാടികൾ, നാരായണഗുരു കൃതികളുടെ ആലാപനം തുടങ്ങിയവ നടക്കും.
എസ്എൻഡിപി യോഗം യൂണിയനുകൾ, ശാഖകൾ, ഗുരു മന്ദിരങ്ങൾ, ശ്രീനാരായണ പ്രസ്ഥാനങ്ങൾ എന്നിവയുടെ നേതൃത്വത്തിലാണ് ആഘോഷം. എസ്എൻ ട്രസ്റ്റിന്റെയും എസ്എൻഡിപി യോഗത്തിന്റെയും ആസ്ഥാനമായ കൊല്ലത്ത് ട്രസ്റ്റും കൊല്ലം യൂണിയനും ചേർന്നു വർണശബളമായ ഘോഷയാത്രയോടെ ഗുരുജയന്തി ആഘോഷിക്കും.
രാവിലെ 8ന് എസ്എൻ കോളജിലെ ആർ.ശങ്കർ നഗറിൽ യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ പതാക ഉയർത്തും. വൈകിട്ട് 5ന് സിംസ് ആശുപത്രി സമുച്ചയത്തിൽ നിന്ന് ഘോഷയാത്ര ആരംഭിച്ച് എസ്എൻ കോളജ് അങ്കണത്തിൽ സമാപിക്കും.
അലങ്കരിച്ച ഗുരുദേവ രഥം, നാഗസ്വരം, പഞ്ചവാദ്യം, ചെണ്ടമേളം, പഞ്ചാരിമേളം, തായമ്പക, പാണ്ടിമേളം, ബാൻഡ്, തെയ്യം, മയിലാട്ടം, കാവടിയാട്ടം, അർധനാരീശ്വര നൃത്തം, പൂക്കാവടി ആട്ടം, മോഹിനി നൃത്തം, ശിങ്കാരിമേളം എന്നിവയ്ക്കു പിന്നിലായി ശങ്കേഴ്സ് ആശുപത്രി, വിഎൻഎസ്എസ് കോളജ് ഓഫ് നഴ്സിങ്, നഴ്സിങ് സ്കൂൾ, ശ്രീനാരായണ ട്രസ്റ്റ് സ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ, ട്രസ്റ്റ് ഹൈസ്കൂൾ, എസ്എൻ കോളജ് ഓഫ് ലീഗൽ സ്റ്റഡീസ് തുടങ്ങിയ സ്ഥാപനങ്ങളിലെ ഫ്ലോട്ടുകൾ അണിനിരക്കും.
77 ശാഖകളിൽ നിന്നുള്ളവർ ഘോഷയാത്രയിൽ അണി നിരക്കും. എസ്എൻ കോളജ് അങ്കണത്തിൽ 6.30നു നടക്കുന്ന ജയന്തി സമ്മേളനം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.
യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ അധ്യക്ഷത വഹിക്കും.
∙കടയ്ക്കൽ യൂണിയന്റെ നേതൃത്വത്തിൽ ഘോഷയാത്ര, സമ്മേളനം എന്നിവ നടക്കും. ആറ്റുപുറം ഗുരുദേവ മന്ദിരത്തിൽ നിന്നാരംഭിക്കുന്ന ഘോഷയാത്ര എസ്എൻഡിപി യോഗം യൂണിയൻ ഓഫിസ് അങ്കണത്തിൽ സമാപിക്കും.
തുടർന്നു സമ്മേളനം.
∙ ചാത്തന്നൂർ യൂണിയന്റെ നേതൃത്വത്തിൽ വൈകിട്ട് 5നു കാരംകോട് എംപയർ ഓഡിറ്റോറിയത്തിൽ ജയന്തി സമ്മേളനം നടക്കും. എസ്എൻ ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.വി.പി.ജഗതി രാജ് ഉദ്ഘാടനം ചെയ്യും.
പ്രതിഭാ സമ്മേളനം ഉദ്ഘാടനം കൊട്ടിയം എസ്എൻ പോളിടെക്നിക് പ്രിൻസിപ്പൽ വി.സന്ദീപ് ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് ബി.ബി.ഗോപകുമാർ അധ്യക്ഷനാകും.
വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കും.
∙ പുനലൂർ യൂണിയന്റെ പരിധിയിലെ 71 ശാഖാ യോഗങ്ങളിലും വിപുലമായ ആഘോഷം നടക്കും. ഘോഷയാത്രകൾ, ഗുരുദേവ കൃതികളുടെ ആലാപനം, സമ്മേളനം, കലാപരിപാടികൾ എന്നിവ നടക്കും.
പത്തനാപുരം യൂണിയൻ പരിധിയിലും ശാഖകളിൽ ജയന്തി ആഘോഷിക്കും. യൂണിയൻ ആസ്ഥാനത്ത് രാവിലെ പതാക ഉയർത്തും.
∙ കരുനാഗപ്പള്ളിയിൽ യൂണിയൻ ആസ്ഥാനത്തും ശാഖകളിലും ജയന്തി ആഘോഷം നടത്തും.
സമ്മേളനങ്ങൾ, ഘോഷയാത്രകൾ, ഗുരു മന്ദിരങ്ങളിൽ പാരായണം, പ്രത്യേക പൂജ എന്നിവ നടക്കും.
∙ ചവറയിൽ യൂണിയന്റെ കീഴിലുള്ള 38 ശാഖകളിലും ജയന്തി ആഘോഷം നടത്തും. യൂണിയൻ ആസ്ഥാനത്ത് ഗുരുദേവ ചിത്രത്തിനു മുന്നിൽ പുഷ്പാർച്ചനയും പ്രാർഥനയും.
വിവിധ ശാഖകളിൽ ഘോഷയാത്ര, സമ്മേളനം, വിദ്യാർഥികളെ അനുമോദിക്കൽ എന്നിവ നടക്കും.
കുണ്ടറ യൂണിയൻ ഓഫിസിൽ രാവിലെ 7.30നു യൂണിയൻ പ്രസിഡന്റ് ഡോ.ജി.ജയദേവൻ പതാക ഉയർത്തും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]