കലാസൃഷ്ടികൾ ക്ഷണിച്ചു
മൺറോത്തുരുത്ത് ∙ ശ്രീനാരായണഗുരു ജയന്തിയോടനുബന്ധിച്ചു മൺറോത്തുരുത്ത് സർഗ്ദ്വീപ് സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിക്കുന്ന ഗുരുദേവാമൃതം കലാസംഗമത്തിലേക്ക് ഉള്ള കലാസാഹിത്യ സൃഷ്ടികൾ ഇന്ന് ഉച്ച വരെ അയയ്ക്കാമെന്നു പ്രസിഡന്റ് ജയചന്ദ്രൻ ഡി.ഉല്ലാസ് അറിയിച്ചു. ശ്രീനാരായണ ഗുരുദേവനെ സംബന്ധിച്ച എന്തു കലാസൃഷ്ടികളും ഓൺലൈനായോ നേരിട്ടോ സമർപ്പിക്കാം.
ഫോൺ: 94972 66819.
വെരിക്കോസ് വെയിൻ സൗജന്യ മെഡിക്കൽ ക്യാംപ് 12ന്
നെല്ലിക്കുന്നം ∙ മലയാള മനോരമയും നെല്ലിക്കുന്നം അരീക്കൽ ആയുർവേദ ആശുപത്രിയും സഹകരിച്ചു 12നു രാവിലെ 9 മുതൽ ഉച്ചയ്ക്കു 12 വരെ അരീക്കൽ ഹോസ്പിറ്റലിൽ മെഡിക്കൽ ക്യാംപ് സംഘടിപ്പിക്കുന്നു. വെരിക്കോസ് വെയിൻ, വെരിക്കോസ് അൾസർ, വെരിക്കോസ് അനുബന്ധമായ മറ്റു ബുദ്ധിമുട്ടുകൾ എന്നിവയ്ക്കു രക്തമോക്ഷ, വസ്തി, മർമ തുടങ്ങിയ ചികിത്സകൾ സൗജന്യമാണ്.
കഴുത്തു വേദന, തോൾ വേദന, ഉപ്പൂറ്റി വേദന, ആമവാതം, അലർജി, പൈൽസ് തുടങ്ങിയ രോഗങ്ങൾക്കും പരിശോധനയുണ്ടാകും. പഞ്ചകർമ ചികിത്സ വിദഗ്ധൻ ഡോ.എ.ആർ.സ്മിത്ത് കുമാറിന്റെ നേതൃത്വത്തിലാണു ക്യാംപ്.
ഡോ.അമൃത ദീപക്, ഡോ.പി.എസ്.അനിഷ്മ, ഡോ.ഒ.കാർത്തിക, ഡോ.കാവേരി എന്നിവർ പങ്കെടുക്കും. താരൻ, സോറിയാസിസ്, മറ്റു ത്വക്ക് രോഗങ്ങൾ എന്നിവയ്ക്കു പ്രത്യേക ചികിത്സ ലഭ്യമാണ്.
മുൻകൂട്ടി റജിസ്റ്റർ ചെയ്യുന്നവർക്കു കൺസൾറ്റേഷൻ, മരുന്ന് ആവശ്യമുള്ള ചികിത്സ എന്നിവ പൂർണമായും സൗജന്യമാണ്. ആദ്യം റജിസ്റ്റർ ചെയ്യുന്ന 25 പേർക്കു മനോരമയുടെ തിരഞ്ഞെടുക്കുന്ന പ്രസിദ്ധീകരണങ്ങൾ 1 വർഷത്തേക്കു സൗജന്യമായി ലഭിക്കും.
9072155809, 9645599633, 8891885338. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]