കടയ്ക്കൽ∙ ഓണവും നബിദിനവും ഒരു ദിവസം എത്തിയപ്പോൾ ആഘോഷം വേറിട്ടതാക്കി. ചില സ്ഥലങ്ങളിൽ മുസ്ലിം ജമാഅത്തുകളിലെ നബിദിന ഘോഷയാത്രയിൽ കുട്ടികൾക്ക് മധുരം വിതരണം ചെയ്ത് മാവേലി വേഷം കെട്ടി ഓണം ആഘോഷിച്ചവർ ആയിരുന്നു.
മങ്കാട് നിലമേൽ മുസ്ലിം ജമാഅത്ത് നബിദിന റാലിക്ക് എത്തിയവരെ മാവേലി വേഷം കെട്ടിയവർ സ്വീകരിക്കുകയായിരുന്നു.
ചിതറയിൽ മുസ്ലിം ജമാഅത്ത് നബിദിന റാലിക്ക് ശ്രീകൃഷ്ണൻ കോവിൽ ക്ഷേത്ര ഭാരവാഹികളുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. കഴിഞ്ഞ വർഷം ശ്രീകൃഷ്ണൻ കോവിൽ ഉത്സവ ഘോഷയാത്രയെ മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകിയിരുന്നു.
കടയ്ക്കൽ, ചിതറ, മടത്തറ, ഇട്ടിവ, ചടയമംഗലം, നിലമേൽ, പോരേടം എന്നിവിടങ്ങളിൽ നബിദിന റാലി നടന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]