
പുത്തൂർ ∙ ചോർന്നൊലിക്കുന്ന പ്ലാസ്റ്റിക് കൂര പഴങ്കഥയായി, ചെറുപൊയ്ക പനാറുവിള വടക്കതിൽ ചെമ്പകക്കുട്ടി (65) ഇന്നലെ പുതിയ വീട്ടിലെ വീട്ടമ്മയായി. നിറഞ്ഞ കണ്ണുകളോടെ താക്കോൽ ഏറ്റുവാങ്ങുമ്പോൾ വീട് നിർമിക്കാൻ മുന്നിട്ടിറങ്ങിയ ചെറുപൊയ്ക യുവം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ പ്രവർത്തകരോടു നിശബ്ദം നന്ദി പറയുകയായിരുന്നു ചെമ്പകക്കുട്ടി.
സ്നേഹവീടിന്റെ താക്കോൽ പുത്തൂർ എസ്ഐ ടി.ജെ.ജയേഷ് കൈമാറി. യുവം പ്രസിഡന്റ് ശിഖിൽ എസ്.ദാസ് അധ്യക്ഷത വഹിച്ചു.
രക്ഷാധികാരിയും വാർഡംഗവുമായ ബൈജു ചെറുപൊയ്ക, സെക്രട്ടറി വിജീഷ് എം.പിള്ള, വൈസ് പ്രസിഡന്റ് രാജീവ് കുമാർ, ജോ.സെക്രട്ടറി എസ്.നന്ദു, ട്രഷറർ അനന്ദജിത്ത്, വി.വിജയകുമാർ, അനീഷ്, ബാജി, ശ്രീരാഗ് തുടങ്ങിയവർ പ്രസംഗിച്ചു.
ഏക മകനും ഒപ്പമുണ്ടായിരുന്ന സഹോദരങ്ങളും മരിച്ചതോടെയാണു ചെമ്പകക്കുട്ടി ഒറ്റയായത്. മുൻപ് പഞ്ചായത്തിൽ നിന്ന് വീടനുവദിച്ചിരുന്നതിനാൽ ഉണ്ടായിരുന്ന വീട് പൊളിച്ചു മാറ്റുകയായിരുന്നു.
പക്ഷേ വസ്തുവിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി ബന്ധുക്കൾക്ക് ഇടയിൽ തർക്കം മുറുകിയതോടെ വീടുപണി നടന്നില്ല. അന്നുമുതൽ താൽക്കാലിക കൂരയിലായിരുന്നു ചെമ്പകക്കുട്ടിയുടെ താമസം.
ഏതു നിമിഷവും നിലംപൊത്താവുന്ന കൂരയിൽ ചെമ്പകക്കുട്ടിയുടെ ജീവൻ പോലും അപകടത്തിൽപെടാം എന്ന സാഹചര്യം എത്തിയപ്പോഴാണു യുവത്തിന്റെ പ്രവർത്തകർ വീട് പണിക്കായി മുന്നിട്ടിറങ്ങിയതും സുമനസ്സുകളുടെ സഹായത്തോടെ അതു പൂർത്തിയാക്കിയതും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]