
കടുവയെ കല്ലടയാറ്റിൽ ചത്ത നിലയിൽ കണ്ടെത്തി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുളത്തൂപ്പുഴ∙ ശെന്തുരുണി വന്യജീവി സങ്കേതവും തെന്മല അഞ്ചൽ വനം റേഞ്ചുകളും അതിർത്തി പങ്കിടുന്ന നെടുവെണ്ണൂർക്കടവ് പൂമ്പാറയിൽ കടുവയെ കല്ലടയാറ്റിൽ ചത്ത നിലയിൽ കണ്ടെത്തി. ഇന്നലെ വൈകിട്ട് നാലരയ്ക്ക് കല്ലടയാർ കടവിൽ കുളിക്കാനും തുണി അലക്കാനുമായി വന്ന നാട്ടുകാരാണു കടുവയുടെ ജഡം ഒഴുകി വന്നടിഞ്ഞ നിലയിൽ കണ്ടെത്തിയത്. തടിയിൽ എന്തോ മാലിന്യം കൂനയായി ഒഴുകി വന്നടിഞ്ഞതായാണ് ആദ്യം സംശയിച്ചത്. രൂക്ഷദുർഗന്ധം അനുഭവപ്പെട്ടതോടെ പിന്നീടു നടത്തിയ തിരച്ചിലിലാണു കടുവയുടെ ജഡമാണെന്നു സ്ഥിരീകരിച്ചത്. ആണാണോ പെൺകടുവയാണോ എന്നും പ്രായമോ തിട്ടപ്പെടുത്തിയിട്ടില്ല. വനപാലകരുടെ സാന്നിധ്യത്തിൽ വെറ്ററിനറി സർജൻമാർ ഇന്നു പോസ്റ്റ്മോർട്ടം നടത്തും.
കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷനൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ (എൻടിസിഎ) മാനദണ്ഡങ്ങൾ പ്രകാരമാകും തുടർനടപടികൾ പൂർത്തിയാക്കി മതിയായ സാംപിളുകൾ ശേഖരിച്ച ശേഷം സംസ്ക്കരിക്കുക. ജഡം ഒഴുകി വന്നടിഞ്ഞതിനാൽ എവിടെ നിന്നാണെന്നും അന്വേഷണം നടത്തും. ടൈഗർ റിസർവ് പരിധിക്കു പുറത്ത് കടുവയുടെ ജഡം കണ്ടെത്തിയത് അത്യപൂർവം. പെരിയാർ ടൈഗർ റിസർവ് വനമേഖലയുമായി അതിർത്തി പങ്കിടുന്ന അച്ചൻകോവിൽ വനത്തിൽ 2 കടുവകളെ കഴിഞ്ഞ ജനുവരിയിൽ കണ്ടെത്തിയിരുന്നു. ഇതിൽ പെൺകടുവ പ്രായാധിക്യം കാരണവും മറ്റൊന്ന് ആക്രമണത്തിൽ പരുക്കേറ്റുമായിരുന്നു അന്ത്യം. എൻടിസിഎയുടെ കണക്ക് അനുസരിച്ച് 2024ൽ 115 കടുവകളാണു രാജ്യത്തു ചത്തത്. 2023ൽ 178 കടുവകളും ചത്തിരുന്നു.