
മേൽമൂടിയില്ലാതെ മണ്ണ് ലോറികൾ; ചോദിക്കാനാരുമില്ലാത്ത സ്ഥിതി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊട്ടാരക്കര ∙ നിയമങ്ങൾ കാറ്റിൽപ്പറത്തി പൊതുനിരത്തിലൂടെ അമിതവേഗത്തിൽ പല മണ്ണുലോറികളും പായുന്നു. മേൽമൂടി പോലും ഇല്ലാതെ അമിതഭാരം കയറ്റിയാണ് ഇവയുടെ സഞ്ചാരം. പിന്നിൽ സഞ്ചരിക്കുന്നവരുടെ ശരീരത്തിലേക്കും വാഹനത്തിലേക്കും മണ്ണു തെറിക്കുകയാണ്. നിയമലംഘനം പരിശോധിക്കാൻ സർക്കാർ വകുപ്പുകൾ തയാറാകുന്നില്ല. കുന്നും മലയും ഇടിച്ചാണു മണ്ണു കടത്ത്. മണ്ണ് വീണ് സമീപത്തെ നിരത്തുകൾ മുഴുവൻ ചെളിമയമാണ്. മഴയത്ത് വൻ അപകടങ്ങൾക്ക് ഇതു വഴിയൊരുക്കും എന്നാണു സംസാരം.