എഴുകോൺ ∙ ഹിന്ദുസ്ഥാൻ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കെജി വിദ്യാർഥികൾക്കുള്ള വിഭാഗമായ ബണ്ണി കെഡറ്റുകളുടെ സംസ്ഥാന തല അഡ്വാൻസ്മെന്റ് ടെസ്റ്റുകൾ നടന്നു. എഴുകോൺ ശ്രീ ശ്രീ അക്കാദമി സ്കൂളിൽ വച്ചു നടന്ന ടെസ്റ്റ് സ്കൂൾ ഡയറക്ടർ സരസ്വതി ഗംഗാധരൻ ഉദ്ഘാടനം ചെയ്തു.
പരിശീലനം പൂർത്തീകരിച്ച രണ്ടാമത് ബാച്ചിൽ മികവ് പുലർത്തിയ കെഡറ്റുകൾക്ക് പ്രിൻസിപ്പൽ അമ്പിളി പിള്ള സർട്ടിഫിക്കറ്റും ബാഡ്ജും വിതരണം ചെയ്തു.
ബണ്ണി വിഭാഗത്തിലെ സംസ്ഥാന തലത്തിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന പുരസ്കാരമായ ഡയമണ്ട് ക്യാരറ്റ് അവാർഡിന് സ്കൂളിൽ നിന്നും 31 പേർ അർഹരായി. സംസ്ഥാനതല അവാർഡിന് അർഹത നേടിയ ഏക വിദ്യാലയമാണ് ശ്രീ ശ്രീ അക്കാദമി സ്കൂൾ.
സംസ്ഥാന ട്രെയ്നിങ് കമ്മിഷണർ കെ. ശിവകുമാർ ജഗ്ഗു, സംസ്ഥാന അസിസ്റ്റന്റ് ട്രെയ്നിങ് കമ്മിഷണർ ജെ.ആശ, ജില്ല ട്രെയ്നിങ് കമ്മിഷണർ ആർ.ബിജി എന്നിവർ നേതൃത്വം നൽകി.
ബണ്ണി മിസ്റ്ററസ് കെ.എസ്.ഹമീദ, കെ.എസ്.കവിത, ആർ.മാളവിക എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

