കൊല്ലം∙ കാൽനട യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി ദേശീയ പാതയോട് ചേർന്ന് പൊലീസിന്റെ ബങ്ക് സ്ഥാപിച്ചിരിക്കുന്നത് അപകടങ്ങൾക്ക് കാരണമാകുന്നു.
കൊല്ലം–തിരുമംഗലം ദേശീയ പാതയിൽ ഹയർ സെക്കൻഡറി സ്കൂളിനും സമീപത്തെ ഒാഡിറ്റോറിയത്തിനും മധ്യേയാണ് 10 അടി ഉയരത്തിലുള്ള ഇരുമ്പ് ബങ്ക് സ്ഥാപിച്ചിരിക്കുന്നത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് സമയത്തു വാഹന പരിശോധനയ്ക്കും നിരീക്ഷണത്തിനുമായാണ് ബങ്ക് സ്ഥാപിച്ചത്.
ഇതിനോടൊപ്പം ഇരുമ്പ് ബാരിക്കേടും തൊട്ടടുത്തായി ഉണ്ട്.
ഇതുമൂലം കാൽനട യാത്രക്കാർക്ക് പ്രത്യേകിച്ച് സമീപത്തെ സ്കൂളിലെ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് തിരക്കേറിയ റോഡിലേക്ക് കയറി നടക്കേണ്ട
അവസ്ഥയാണ്. കൊല്ലം ഭാഗത്തേക്കു വരുന്ന വാഹനങ്ങൾ വശം കൊടുത്താൽ ഈ ബങ്കിൽ ഇടിച്ച് അപകടം ഉണ്ടാകാനും സാധ്യതയുണ്ട്.
അതിനാൽ പൊലീസ് സ്ഥാപിച്ച ഇരുമ്പ് ബങ്കും ബാരിക്കേഡും അടിയന്തരമായി ഇവിടെ നിന്നു മാറ്റണമെന്നാണു നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

