ഗതാഗതനിയന്ത്രണം;
ശൂരനാട് ∙ ആനയടി– പഴകുളം പാതയുടെ നവീകരണം നടക്കുന്നതിനാൽ റോഡിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയതായി പൊതുമരാമത്ത് വകുപ്പ് അസി.എൻജിനീയർ അറിയിച്ചു.
സ്വകാര്യ സ്ഥാപനങ്ങളിൽജോലി ഒഴിവുകൾ
കൊല്ലം ∙ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് 9നു രാവിലെ 10.30ന് അഭിമുഖം നടക്കും. കുറഞ്ഞതു പ്ലസ്ടു യോഗ്യതയുള്ള 18നും 35നും ഇടയിൽ പ്രായമുള്ള യുവതി – യുവാക്കൾക്കു പങ്കെടുക്കാം.
പങ്കെടുക്കാൻ താൽപര്യമുള്ളവർ 3 ബയോഡേറ്റ, ആധാർ കാർഡ് എന്നിവ സഹിതം അന്നേ ദിവസം രാവിലെ ഹാജരാകണം. 8281359930.
ലോഗോ, പോസ്റ്റർ ഡിസൈനിങ് മത്സരം
കൊല്ലം∙ ജനുവരി 9 മുതൽ 11 വരെ കൊല്ലത്ത് നടക്കുന്ന കേരള യുക്തിവാദി സംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ലോഗോ, പോസ്റ്റർ ഡിസൈനിങ് മത്സരം നടത്തും.
ഈ മാസം 12നു മുൻപു ലഭിക്കണം. ഫോൺ; 907469516, 9446909743.
അധ്യാപക ഒഴിവ്
പട്ടാഴി∙ ഗവ.ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഫിസിക്കൽ സയൻസ്(ഫുൾ ടൈം), മാത്തമാറ്റിക്സ് (സീനിയർ)അധ്യാപക ഒഴിവ്.
അഭിമുഖം:നാളെ 2ന്. ഓയൂർ ∙ ഓടനാവട്ടം ഗവ.എൽപി സ്കൂളിൽ ലോവർ പ്രൈമറിയിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്.
അസ്സൽ സർട്ടിഫിക്കറ്റുകളുമായി നാളെ 10ന് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിന് പങ്കെടുക്കണമെന്ന് പ്രധാന അധ്യാപിക അറിയിച്ചു.
സൗജന്യ പരീക്ഷാ പരിശീലന ക്ലാസുകൾ
കൊട്ടിയം∙തഴുത്തല ദേശസേവ സമാജം ലൈബ്രറിയുടെ നേതൃത്വത്തിൽ സൗജന്യ പരീക്ഷ പരീക്ഷാ പരിശീലന ക്ലാസുകൾ ആരംഭിച്ചു. പിഎസ്സി മുൻ ഡപ്യൂട്ടി സെക്രട്ടറി മുഹമ്മദ് അബ്ദുൽ കാസിം ഉദ്ഘാടനം ചെയ്തു.
ലൈബ്രറി പ്രസിഡന്റ് തഴുത്തല എൻ.രാജു അധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറിയും പഞ്ചായത്തംഗവുമായ ശ്യാം പ്രവീൺ, റിട്ട.
തഹസിൽദാർ ബാബു നീലാംബരി, ബി.കെ ബിജു കുമാർ, കെ.മുരളീധരൻ, ലൈബ്രറി വൈസ് പ്രസിഡന്റ് രാംദാസ്, ജോയിന്റ് സെക്രട്ടറി അജിത്, ബീന സത്യൻ, സീമൻ ബാബു, സുധീഷ്, ബാലു, ലൈബ്രേറിയൻ സുധർമ എന്നിവർ പ്രസംഗിച്ചു. ക്ലാസുകൾ വ്യാഴം, വെള്ളി, ശനി, ദിവസങ്ങളിൽ വൈകിട്ട് 5നും ഞായറാഴ്ച രാവിലെ 9നും നടത്തും.
9447416531. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]