പുനലൂർ ∙ റെയിൽവേ സ്റ്റേഷനിൽ ഗുരുവായൂർ –മധുര എക്സ്പ്രസിന്റെ പിൻഭാഗത്ത് ഘടിപ്പിക്കാനായി നിർത്തിയിട്ടിരുന്ന ഡീസൽ എൻജിനിൽ തീപിടിത്തം. ഉടൻ തന്നെ തീ കെടുത്താനായത് വൻ അപകടം ഒഴിവാക്കി.
തമിഴ്നാട്ടിലെ ഭഗവതിപുരം മുതൽ പുനലൂർ വരെയുള്ള ഭാഗത്ത് ഗേജ്മാറ്റം നടന്ന കാലം മുതൽ ട്രെയിനിന്റെ പിന്നിൽ ഡീസൽ എൻജിൻ (ബാങ്കർ എൻജിൻ) ഘടിപ്പിക്കുന്നുണ്ട്. പാത വൈദ്യുതീകരിച്ച ശേഷവും ഈ സ്ഥിതി തുടരുകയാണ്.
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ കൊല്ലം –ചെന്നൈ –എഗ്മൂർ എക്സ്പ്രസ്, റെയിൽവേ സ്റ്റേഷന്റെ ഒന്നാം പ്ലാറ്റ്ഫോമിൽ എത്തിയപ്പോഴാണ് സമീപത്തെ ട്രാക്കിൽ സ്റ്റാർട്ട് ചെയ്ത ഡീസൽ എൻജിനിൽ തീപിടിച്ചത്.ഉടൻ അസി.
ലോക്കോ പൈലറ്റ് ഫയർ എക്സ്റ്റിംഗ്വിഷർ ഉപയോഗിച്ച് തീ കെടുത്തി. വലിയരീതിയിൽ തീ പടർന്നില്ലെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു.
സാങ്കേതിക വിദഗ്ധരുടെ പരിശോധനയ്ക്കു ശേഷം തീപിടിത്തമുണ്ടായ എൻജിൻ അവിടെ നിന്നു മാറ്റും. സ്റ്റാർട്ട് ചെയ്ത ശേഷം ലോക്കോ പൈലറ്റ് നടത്താറുള്ള പതിവ് പരിശോധനയിലാണ് തീപിടിത്തം ശ്രദ്ധയിൽപെട്ടത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]