
കാലാവസ്ഥ
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത
∙ കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട്
∙ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
∙ ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെലോ അലർട്ട്
∙ മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗത്തിൽ കാറ്റ്.
തീരപ്രദേശത്തു കാറ്റിന്റെ വേഗം വർധിക്കും
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരത്തു മത്സ്യബന്ധനം പാടില്ല
പി.എസ്.ബാനർജി അനുസ്മരണം 15ന്
ശാസ്താംകോട്ട ∙ പ്രശസ്ത നാടൻ പാട്ടുകാരനും ചിത്ര കലാകാരനുമായിരുന്ന പി.എസ്.ബാനർജിയുടെ സ്മരണയ്ക്കായുള്ള ‘ഓർമയിൽ ബാനർജി’ അനുസ്മരണ സമ്മേളനം 15നു ഭരണിക്കാവ് തറവാട് ഓഡിറ്റോറിയത്തിൽ നടക്കും.
കൊല്ലം നാട്ടുകലാകാരക്കൂട്ടം, പി.എസ്.ബാനർജി അക്കാദമി ഓഫ് ഫോക് ലോർ ആൻഡ് ഫൈൻ ആർട്സ് എന്നിവ ചേർന്നാണ് പരിപാടി നടത്തുന്നത്. നാളെപി.എസ്.ബാനർജിയുടെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തും.
15നു രാവിലെ 10നു ചിത്രരചന, നാടൻപാട്ട് മത്സരങ്ങൾ, വൈകിട്ട് 5നു പ്രശസ്ത ഗായകർ പങ്കെടുക്കുന്ന ‘പാട്ടോളം’ സംഗീത പരിപാടി , 7നു സാംസ്കാരിക സമ്മേളനം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. പി.എസ്.ബാനർജി പുരസ്കാരം കൊടിക്കുന്നിൽ സുരേഷ് എംപി സമർപ്പിക്കും.
കവി കുരീപ്പുഴ ശ്രീകുമാർ പ്രഭാഷണം നടത്തുമെന്നു പ്രസിഡന്റ് സഞ്ജയ് പണിക്കർ, സെക്രട്ടറി അഭിലാഷ് ആദി, മത്തായി സുനിൽ, ബൈജു മലനട എന്നിവർ പറഞ്ഞു.
സീറ്റൊഴിവ്
ആയൂർ ∙ മഞ്ഞപ്പാറ ബിഎഡ് കോളജിൽ ബിഎഡ് കോഴ്സിന് ഇംഗ്ലിഷ്, ഫിസിക്കൽ സയൻസ്, നാച്വറൽ സയൻസ്, സോഷ്യൽ സയൻസ്, കൊമേഴ്സ്, മലയാളം എന്നീ വിഷയങ്ങളിൽ സീറ്റൊഴിവുണ്ട്.
ഫോൺ: 9995030301.
നടപടി സ്വീകരിക്കും
ചവറ∙ ഗ്രാമപ്പഞ്ചായത്തിൽ ഹരിതകർമസേനകൾക്കു അജൈവമാലിന്യങ്ങളും യൂസർ ഫീസും നൽകാത്തവർക്ക് എതിരെ റവന്യു റിക്കവറി ഉൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കുമെന്നും ഇവർക്ക് ഗ്രാമപ്പഞ്ചായത്തിൽ നിന്നു സേവനങ്ങൾ ലഭിക്കുന്നതിനു തടസ്സം ഉണ്ടാകുമെന്നും സെക്രട്ടറി അറിയിച്ചു.
അധ്യാപക ഒഴിവ്
കരുനാഗപ്പള്ളി ∙ തൊടിയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ ജൂനിയർ അറബ് താൽക്കാലിക അധ്യാപക ഒഴിവുണ്ട്.
അർഹരായവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 15 നു 11 നു സ്കൂൾ ഓഫിസിൽ ഹാജരാകണമെന്നു പ്രിൻസിപ്പൽ അറിയിച്ചു.
കോക്കനട്ട് നഴ്സറി
കരുനാഗപ്പള്ളി ∙ ചിറ്റുമൂലയിലെ സ്റ്റേറ്റ് കോക്കനട്ട് നഴ്സറിയിൽ സങ്കര ഇനം തെങ്ങിൻ തൈകൾ (ടിxഡി) (ഡിxടി) , കച്ചോലം തൈകൾ, പച്ചക്കറി തൈകൾ എന്നിവ വിൽപനക്കായി തയാറായിട്ടുണ്ടെന്നു സീനിയർ കൃഷി ഓഫിസർ അറിയിച്ചു. ഫോൺ : 9383470336, 7025290960.
കർഷക ദിനാചരണം
കരുനാഗപ്പള്ളി ∙ നഗരസഭയുടെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ ചിങ്ങം 1 കർഷക ദിനമായി ആചരിക്കുന്നതുമായി ബന്ധപ്പെട്ട് മികച്ച കർഷകരെ ആദരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
ജൈവ കർഷകർ, മികച്ച വനിത കർഷക, വിദ്യാർഥി കർഷകൻ / കർഷക, മുതിർന്ന കർഷകൻ, എസ്സി /എസ്ടി വിഭാഗം മികച്ച കർഷകൻ/ കർഷക, മികച്ച യുവ കർഷകൻ /കർഷക, കർഷക തൊഴിലാളി, മികച്ച ക്ഷീര കർഷകൻ/ കർഷക എന്നീ മേഖലകളിൽ മികവ് തെളിയിച്ചവരെയാണ് ആദരിക്കുന്നത്. വെള്ള പേപ്പറിൽ പൂർണ വിലാസം, ഫോൺ നമ്പർ, വാർഡ് എന്നിവ സഹിതം 11 നു വൈകിട്ട് 4 നു മുൻപായി കരുനാഗപ്പള്ളി കൃഷി ഭവനിൽ അപേക്ഷകൾ നൽകണം.
വൈദ്യുതി മുടങ്ങും
അയത്തിൽ ∙ എസ്എംഡി, മീനാക്ഷി വിലാസം, മൃഗാശുപത്രി, ഇരട്ടക്കുളം, താഹ മുക്ക് എന്നിവിടങ്ങളിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
പള്ളിമുക്ക് ∙ ആദിക്കാട്, വൈ മുക്ക്, ലിബ്രാ, അക്കരവിള, സഞ്ചാരി മുക്ക്, ശ്രീവിലാസം, സീനാസ്, പഞ്ചായത്ത് സ്കൂൾ, പായിക്കുളം എന്നിവിടങ്ങളിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും. കൊല്ലം∙ കടപ്പാക്കട
സെക്ഷനിൽ വിളപ്പുറം ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
അഭിമുഖം 8ന്
മൺറോതുരുത്ത്∙ പെരുങ്ങാലം ഗവ. എച്ച്എസിൽ എച്ച്എസ് വിഭാഗം മലയാളം അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം 8ന് രാവിലെ 10.15ന് നടക്കും.
അപേക്ഷ ക്ഷണിച്ചു
കൊട്ടിയം∙ കൊട്ടിയം സിഎഫ്ടിടിഐയിൽ ഡിപ്ലോമ ഇൻ എലമെന്ററി എജ്യുക്കേഷൻ (ഡിഎൽഎഡ്) കോഴ്സിന് അപേക്ഷകൾ ക്ഷണിക്കുന്നു.
അവസാന തീയതി 11. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]