കൊട്ടിയം∙വളർത്തു നായയെ ഉടമ സ്ഥിരമായി ഉപദ്രവിക്കുന്നതിനെ ചോദ്യം ചെയ്തതിനു അയൽവാസിയെ കുത്തി പരുക്കേൽപിച്ചു. നായയുടെ ഉടമ മയ്യനാട് മുക്കുളം ദേവു ഭവനിൽ രാജീവിനെ (52) കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തു.
ഞായർ ഉച്ചയോടെയാണ് സംഭവം. മയ്യനാട് പണയവയൽ, റയാൻ മൻസിലിൽ കബീർ കുട്ടിയെയാണ് കുത്തി പരുക്കേൽപിച്ചത്.
രാജീവ് രണ്ടു നായ്ക്കളെ വീട്ടിൽ വളർത്തുന്നുണ്ട്.
നായ്ക്കളെ ഇയാൾ സ്ഥിരമായി ഉപദ്രവിക്കാറുണ്ട്. ഞായറാഴ്ചയും ഇയാൾ നായ്ക്കളെ ഉപദ്രവിച്ചു.
ഇതു കണ്ട കബീർ കുട്ടി ചോദ്യം ചെയ്തു.
ഇതിൽ പ്രകോപിതനായ രാജീവ് കബീർ കുട്ടിയുടെ വീട്ടിലെത്തി സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചു. ഇതിനെതിരെ പരാതി നൽകാനായി കബീർകുട്ടി കൊട്ടിയം പൊലീസ് സ്റ്റേഷനിലേക്ക് പോകവേ വെട്ടുകത്തിയുമായി റോഡിലേക്ക് വന്ന രാജീവ് കബീർ കുട്ടിയുടെ നെഞ്ചിൽ ആഴത്തിൽ കുത്തി മുറിവേൽപിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ കബീർ കുട്ടിയെ ഉടൻ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അക്രമത്തിനു ശേഷം രാജീവ് ഇവിടെ നിന്നും രക്ഷപ്പെട്ടു. പിന്നീട് മയ്യനാട് റെയിൽവേ ഗേറ്റിനു സമീപത്തു നിന്ന് രാജീവിനെ കൊട്ടിയം സിഐ പ്രദീപിന്റെ നേതൃത്വത്തിൽ എസ്ഐ നിതിൻ നളൻ, എസ്ഐ ഷെർലി സുകുമാരൻ, സിപിഒമാരായ പ്രവീൺ ചന്ദ്, ചന്തു, ശംഭു, ഹരീഷ് എന്നിവരുൾപ്പെട്ട
പൊലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

