കുന്നിക്കോട്∙ സ്കൂട്ടർ നിയന്ത്രണം തെറ്റി കിണറ്റിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ അമ്മയും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു. കോട്ടവട്ടം മഠത്തിൽ വടക്കേതിൽ അഞ്ജുവും മകനുമാണ് അപകടത്തിൽപെട്ടത്.
അഞ്ജു ഓടിച്ച സ്കൂട്ടർ മറ്റൊരു വാഹനത്തിന് വശം കൊടുക്കുമ്പോൾ നിയന്ത്രണം വിട്ട് റോഡ് വശത്തെ താഴ്ചയിലുള്ള കിണറ്റിലേക്ക് മറിയുകയായിരുന്നു. കിണറ്റിനുള്ളിലേക്ക് വീണ ഇരുവരെയും ഇവിടെയുണ്ടായിരുന്ന ലോഡിങ് തൊഴിലാളികളായ ഷിബു, ജോസഫ് എന്നിവർ ചേർന്ന് രക്ഷപ്പെടുത്തി.
ഇവരെ പിന്നീട് പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

