കൊല്ലം ∙ ഉത്തരേന്ത്യയിലെ ക്ലാസിക്കൽ നൃത്ത രൂപമായ കഥകിന്റെ അഴക് വിടർത്തി പണ്ഡിറ്റ് രാജേന്ദ്ര ഗംഗാനി കൊല്ലത്ത്. നാലാം വയസ്സിൽ കഥക് നൃത്തത്തിൽ ചുവടു വച്ചു തുടങ്ങിയ രാജേന്ദ്ര ഗംഗാനി ജയ്പുർ ഖരാനയിലെ (ശൈലി) രാജ്യത്തെ ഏറ്റവും പ്രഗത്ഭനായ നർത്തകനാണ്.
ശിവഭക്തിയിൽ നിന്നാണ് ജയ്പുർ ഖരാന രൂപം കൊണ്ടത്.
ചുവടുകളുടെ താളാത്മകമായ ചലനഭംഗിയും കണ്ണുകൾ ഇരുഭാഗത്തേക്കു ചലിപ്പിച്ചും പുരികങ്ങൾ മാറിമാറി ഉയർത്തിയും താഴ്ത്തിയും പണ്ഡിറ്റ് രാജേന്ദ്ര ഗംഗാനിയും സംഘവും നടത്തിയ കഥക് കൊല്ലത്തിനു പുതിയ അനുഭവ രസം പകർന്നു. കണങ്കാലിന്റെ അയത്നലളിതമായ ഭ്രമണവും നൃത്തത്തിന്റെയും സംഗീതത്തിന്റെയും അഭൗമമായ സംയോജനം ചേർന്ന സമൃദ്ധിയാണ് ഗംഗാനി കൊല്ലത്തിനു നൽകിയത്.
ഗണേശ സ്തുതിയോടെയാണ് ആരംഭിച്ചത്. ശിഷ്യരായ അമരപ്പള്ളി ഭണ്ഡാരി, ഇപ്സ നെറൂല, പ്രിയങ്ക കപിൽ, സുമൻ രഗ്താ, ആഷ്ചിതാ ഐക് എന്നിവരും രാജേന്ദ്ര ഗംഗാനിയോടൊപ്പം അരങ്ങിലെത്തി.
വേദിക സാംസ്കാരിക വേദിയാണ് പ്രതിമാസ പരിപാടിയുടെ ഭാഗമായാണ് രാജേന്ദ്ര ഗംഗാനിക്ക് അരങ്ങ് ഒരുക്കിയത്. ആദ്യമായാണ് രാജേന്ദ്ര ഗംഗാനി കൊല്ലത്ത് കഥക് അവതരിപ്പിക്കുന്നത്. കഴിഞ്ഞ വർഷം രാജേന്ദ്ര ഗംഗാനിയുടെ ശിഷ്യരായ ഹരി– ചേതന സംഘം വേദികയുടെ അരങ്ങിൽ കഥക് അവതരിപ്പിച്ചിരുന്നു … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

