ശാസ്താംകോട്ട ∙ തൂശനിലയിൽ വിഭവസമൃദ്ധമായ ഉത്രാട
സദ്യയുണ്ട് ശാസ്താംകോട്ട ധർമശാസ്താ ക്ഷേത്രത്തിലെ വാനരപ്പടയുടെ ഓണാഘോഷത്തിന് തുടക്കമായി.
ക്ഷേത്രത്തിലെ വാനരഭോജനശാലയിൽ രാവിലെ പത്തരയോടെ കുത്തരിച്ചോറും പരിപ്പും പപ്പടവും പച്ചടിയും കിച്ചടിയും അവിയലും തോരനും കാളനും ഓലനും അടക്കമുള്ള വിഭവങ്ങൾ തൂശനിലയിൽ നിരന്നു. നൂറിലേറെ വരുന്ന വാനരക്കൂട്ടത്തിലെ തല മുതിർന്നവർ ആദ്യമെത്തി ഭക്ഷണം രുചിച്ചു നോക്കിയ ശേഷം കുഴപ്പമില്ലെന്ന അർഥത്തിൽ തലയാട്ടിയതോടെ മറ്റുള്ളവർ കുതിച്ചെത്തി.
എന്നാൽ മൂപ്പന്മാർ കുട്ടി കുരങ്ങുകളെ ആട്ടിയോടിക്കുന്നതും കാണാമായിരുന്നു.
ഇവർക്കായി മറ്റൊരിടത്ത് സദ്യ വിളമ്പി നൽകി. പായസവും പഴവുമാണ് കൂടുതൽ പേർക്കും ഇഷ്ടമായത്. വാരിയെറിഞ്ഞും കലഹിച്ചും ആസ്വദിച്ച് സദ്യയുണ്ണാൻ രണ്ടു മണിക്കൂറോളം വേണ്ടിവന്നു.
വാനരന്മാർക്കുള്ള ഉത്രാടസദ്യ കാണാൻ ഒട്ടേറെ ഭക്തരും ക്ഷേത്രത്തിൽ എത്തിയിരുന്നു. മനക്കര ശ്രീശൈലത്തിൽ എം.വി,അരവിന്ദാക്ഷൻ പിള്ളയാണ് ഉത്രാട സദ്യ ഒരുക്കിയത്.
ഇന്ന് വിഭവസമൃദ്ധമായ തിരുവോണ സദ്യയും ഒരുക്കുന്നുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]