കരുനാഗപ്പള്ളി ∙ ശ്രീനാരായണ ഗുരു ജയന്തി ദിനത്തിൽ കന്നേറ്റി കായലിൽ നടക്കുന്ന 85–ാം ശ്രീനാരായണ ട്രോഫിക്കു വേണ്ടിയുള്ള ജലോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി ജലോത്സവ കമ്മിറ്റി ചെയർമാൻ സി.ആർ.മഹേഷ് എംഎൽഎ, ജനറൽ ക്യാപ്റ്റൻ എസ്.പ്രവീൺകുമാർ, ഡിവിഷൻ കൗൺസിലർ ശാലിനി രാജീവ്, ഫിനാൻസ് കമ്മിറ്റി ചെയർമാൻ ഷാജഹാൻ കുളച്ചവരമ്പേൽ, ട്രഷറർ മുരളീധരൻ പഞ്ഞിവിളയിൽ എന്നിവർ പറഞ്ഞു.
ഗുരുദേവ ജയന്തി ദിനമായ 7നു രാവിലെ 9നു സി.ആർ.മഹേഷ് എംഎൽഎ പതാക ഉയർത്തും. 2നു നടക്കുന്ന ജലോത്സവ പൊതുസമ്മേളനം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.
എംഎൽഎ അധ്യക്ഷനാകും. മന്ത്രി ജെ.ചിഞ്ചുറാണി വള്ളംകളി ഉദ്ഘാടനം ചെയ്യും.
കെ.സി.വേണുഗോപാൽ എംപി, എൻ.കെ.പ്രേമചന്ദ്രൻ എംപി, കലക്ടർ എൻ.ദേവിദാസ്, ഐആർഇഎൽ ജനറൽ മാനേജർ എൻ.എസ്.അജിത്ത് എന്നിവർ മുഖ്യാതിഥികളാകും. സുജിത്ത് വിജയൻ പിള്ള എംഎൽഎ മാസ് ഡ്രിൽ സല്യൂട്ട് സ്വീകരിക്കും.
തുടർന്നു ജനറൽ ക്യാപ്റ്റൻ എസ്.പ്രവീൺകുമാറിന്റെ നേതൃത്വത്തിൽ ജല ഘോഷയാത്ര. സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായണൻ സ്പോൺസർമാരെ ആദരിക്കും.
അയൂബ് ഖാൻ, അബ്ദുൽ വാഹിദ് എന്നിവർ ബോണസ് വിതരണം നടത്തും. മത്സ്യഫെഡ് ചെയർമാൻ ടി.മനോഹരൻ സമ്മാനദാനം നിർവഹിക്കും.
പി.എൻ.സുരേഷ് പ്രൈസ് മണി വിതരണം ചെയ്യും.
ഒട്ടേറെ ചുണ്ടൻവള്ളങ്ങൾ, വെപ്പ് വള്ളങ്ങൾ, തെക്കനോടി കെട്ട് വള്ളങ്ങൾ, തെക്കനോടി തറ വള്ളങ്ങൾ തുടങ്ങിയവ മത്സരത്തിൽ പങ്കെടുക്കുമെന്നു ഭാരവാഹികളായ എൻ.അജയകുമാർ, സരിത അജിത്ത്, തയ്യിൽ തുളസി, സുരേഷ് കൊട്ടുകാട് എന്നിവർ പറഞ്ഞു. ദേശീയപാതയുടെ വശത്തുള്ള മത്സര വള്ളംകളി എന്ന പ്രത്യേകതയും സ്റ്റാർട്ടിങ് പോയിന്റും ഫിനിഷിങ് പോയിന്റും കാണാൻ സാധിക്കുന്ന ജലോത്സവം എന്ന പ്രത്യേകതയും 85 വർഷമായി നടക്കുന്ന കന്നേറ്റി ജലോത്സവത്തിനു മാത്രമുള്ളത് ആണെന്നും ഭാരവാഹികൾ വിശദീകരിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]