കരുനാഗപ്പള്ളി ∙ ആലപ്പാടിന്റെ തീരത്തെ കുഴിത്തുറഗവ.ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ ഒരുക്കിയ ‘കണ്ടൽ കൊണ്ടൊരു കടൽഭിത്തി’ എന്ന പ്രൊജക്ട് ഇന്ത്യയിലെ ഏറ്റവും വലിയ സ്കൂൾ ഇന്നൊവേഷൻ മാരത്തോണിൽ (സിം) മികച്ച ആശയങ്ങളിൽ ഒന്നായി തിരഞ്ഞെടുത്തു. ഇന്ത്യയിലുടനീളമുള്ള സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിൽ നിന്ന് നൂറു കണക്കിന് പ്രോജക്ടുകൾ സമർപ്പിച്ചതിൽ നിന്നുമാണ് ഈ പ്രൊജക്ട് തിരഞ്ഞെടുത്തത്.
യുപി, എച്ച്എസ്, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ കേരളത്തിൽ നിന്ന് ആകെ 181 പ്രോജക്ടുകളാണ് തിരഞ്ഞെടുത്തത്. അതിൽ 1 ആലപ്പാട് പഞ്ചായത്തിലെ സർക്കാർ സ്കൂളിലെ സാധാരണക്കാരുടെ മക്കളിൽ നിന്നായപ്പോൾ അതിന് തിളക്കമേറി.
കുട്ടികൾക്കുള്ള നാടിനോടുള്ള സ്നേഹവും, കടൽ കയറി ഇല്ലാതായി കൊണ്ടിരിക്കുന്ന നാടിനെ രക്ഷിക്കാനുള്ള വെമ്പൽ കൊണ്ട
മനസ്സുമാണ് ഈ പ്രോജക്ടിലൂടെ ദൃശ്യമായത്. കടൽ ഭിത്തിയായി കണ്ടൽ വച്ച് പിടിപ്പിച്ച് കരയെ സംരക്ഷിക്കാനുള്ള മാർഗമാണ് ഇവർ കണ്ടെത്തിയത്.
മതിയായ സാമ്പത്തിക സഹായം ലഭിച്ചാൽ ഇത് നാട്ടിൽ പ്രാവർത്തികമാക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. സന സന്തോഷ്, ശിവാനി, എൽ.ജീന ജയേഷ് എന്നിവരാണ് നാടിനെ രക്ഷിക്കാനുള്ള ചിന്തയുടെയും, ഉത്തരവാദിത്വത്തിന്റെയും പ്രതിഫലമായി ഈ പ്രോജക്ട് കണ്ടെത്തിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]