
ചവറ∙ കെഎംഎംഎൽ ജീവനക്കാരുടെ പത്താം ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ടു സംയുക്ത ട്രേഡ് യൂണിയന് എംഡിയെയും ഉദ്യോഗസ്ഥരെയും തടഞ്ഞുവച്ചു. ഉപരോധിക്കുന്നവരെ നീക്കാന്‍ പൊലീസ് ശ്രമിച്ചത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഉന്തിലും തളളിലും യുടിയുസി നേതാവ് ഷെമീറിനു ദേഹാസ്വസ്ഥം.
ഇദ്ദേഹത്തെ നീണ്ടകര താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് എംഡിയെയും ഉദ്യോഗസ്ഥരെയും പുറത്തേക്ക് വിടാതെ ഉപരോധം തീർത്തത്.
രാത്രി 11 നു ഇവരെ മാറ്റാൻ ശ്രമിച്ചപ്പോഴാണ് സംഘർഷാവസ്ഥയുണ്ടായത്. സിഐടിയു, ഐഎൻടിയുസി, എസ്ടിയു, യുടിയുസി എന്നീ സംഘടനകളാണ് പ്രതിഷേധിച്ചത്. ജീവനക്കാരുടെ പത്താം ശമ്പള പരിഷ്കരണ കാലാവധി കഴിഞ്ഞ് 5 വർഷമായിട്ടും നടപ്പിലാക്കാൻ തയാറാകാത്തതിൽ പ്രതിഷേധിച്ചാണ് ഉപരോധം.
പൊലീസിന്റെ സഹായത്തോടെ രാത്രി 12.15 ഓടെ എംഡി ഓഫിസിൽ നിന്നു പുറത്തിറങ്ങി. ഇന്ന് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരെ തടയുമെന്ന് ട്രേഡ് യൂണിയൻ നേതാക്കൾ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]