
പട്ടികജാതി കുടുംബങ്ങൾക്ക് വയൽ വാങ്ങി നൽകി കബളിപ്പിക്കപ്പെട്ടവർക്ക് പകരം സ്ഥലം: ഉറപ്പ് പാലിക്കാതെ സർക്കാർ
കൊട്ടാരക്കര∙ വീട് നിർമിക്കാൻ വെള്ളക്കെട്ട് നിറഞ്ഞ വയൽ വാങ്ങി നൽകി കബളിപ്പിക്കപ്പെട്ട കുടുംബങ്ങൾക്ക് പകരം സ്ഥലം നൽകുമെന്ന ഉറപ്പ് സർക്കാർ വകുപ്പുകൾ പാലിച്ചില്ല. സ്വന്തമായി സ്ഥലം ലഭിച്ചിട്ടും വാടകവീടുകളിൽ കഴിയേണ്ട
അവസ്ഥയിൽ കൊട്ടാരക്കര നഗരസഭയിലെ 10 പട്ടികജാതി കുടുംബങ്ങൾ . സമാന അവസ്ഥയിൽ താലൂക്കിൽ നൂറോളം കുടുംബങ്ങൾ ഉണ്ടെന്നാണ് കണക്ക്. കൊട്ടാരക്കരയിൽ കബളിപ്പിക്കപ്പെട്ട
കുടുംബങ്ങൾക്ക് നീതി ലഭിക്കണമെന്നും പ്രതികളെ ശിക്ഷാ നടപടിക്കു വിധേയരാക്കണമെന്നും വിജിലൻസ് റിപ്പോർട്ട് നൽകിയെങ്കിലും തുടർ നടപടികൾ വൈകുകയാണ്. 2013-14 വർഷം നടന്ന തട്ടിപ്പിൽ നടപടികൾ വൈകരുതെന്നാണ് ആവശ്യം .വീട് വയ്ക്കാൻ പകരം സ്ഥലം ആവശ്യപ്പെട്ട് ഇടിസി, കാടാംകുളം, വേലംകോണം, പാണ്ടിവയൽ ഭാഗങ്ങളിലെ വയലുകൾ ലഭിച്ച പട്ടികജാതി കുടുംബങ്ങൾ മന്ത്രിമാരെ അടക്കം കണ്ട് 3 വർഷം മുൻപ് നിവേദനം നൽകിയിരുന്നു. പകരം സ്ഥലം നൽകാൻ നടപടി സ്വീകരിക്കുമെന്ന് ഉറപ്പും നൽകി.
ഒരു തവണ വീടിന്റെ ആനുകൂല്യം കൈപ്പറ്റിയവർക്ക് വീണ്ടും അപേക്ഷിക്കാനാകില്ല. പാവപ്പെട്ട
പട്ടികജാതി കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം മുന്നിൽ മറ്റു വഴികളില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]