കൊല്ലം∙ 2 മാസത്തിനിടെ കലക്ടറേറ്റിൽ വീണ്ടും ബോംബ് ഭീഷണി. ഇന്നലെ രാവിലെയാണ് ഇ–മെയിൽ വഴി കലക്ടറുടെ ഒാഫിസിൽ ബോംബ് ഭീഷണി സന്ദേശം എത്തിയത്.
ഉച്ചയ്ക്ക് 1.15ന് കലക്ടറേറ്റിൽ ബോംബ് സ്ഫോടനം ഉണ്ടാകുമെന്നായിരുന്നു സന്ദേശം. തമിഴ്നാട്ടിലെ ഡിഎംകെ പാർട്ടിയുടെ ഇ–മെയിലിലാണ് ഭീഷണി ഉണ്ടായത്.
ഇ–മെയിൽ വ്യാജമാണെന്നാണ് പൊലീസ് സൈബർ സെൽ പറയുന്നത്.
ഭീഷണിയെ തുടർന്ന് സിറ്റി പൊലീസ് കമ്മിഷണറുടെ നിർദേശ പ്രകാരം വെസ്റ്റ് സിഐയുടെ നേതൃത്വത്തിൽ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. എല്ലാ ഒാഫിസുകളും കലക്ടറേറ്റ് പരിസരവും സൂക്ഷ്മമായി പരിശോധിച്ചു.
എന്നാൽ സംശയാസ്പദമായ രീതിയിൽ ഒന്നും കണ്ടെത്താനായില്ല. കഴിഞ്ഞ സെപ്റ്റംബറിലും ഇത്തരത്തിൽ വ്യാജ ബോംബ് ഭീഷണി ഇ–മെയിൽ വഴി വന്നിരുന്നു.
സംസ്ഥാനത്തെ മറ്റു കലക്ടറേറ്റുകളിലും ഇത്തരത്തിൽ ബോംബ് ഭീഷണികൾ വരാറുണ്ടെന്ന് പൊലീസ് പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

