കൊല്ലം ∙ തദ്ദേശ തിരഞ്ഞെടുപ്പു പ്രചാരണം അവസാന ഘട്ടത്തിലേക്ക്. മുന്നണി നേതാക്കൾ ജില്ലയിൽ പര്യടനം തുടരുന്നു.
ഇടതുമുന്നണിക്കു വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ജില്ലയിലെത്തും. സ്ഥാനാർഥികളുടെ സ്വീകരണ പര്യടനവും വീടു കയറിയുള്ള പ്രചാരണവുമായി യുഡിഎഫ് കളം നിറഞ്ഞു.
എൻഡിഎയ്ക്ക് വേണ്ടി കേന്ദ്രമന്തി സുരേഷ് ഗോപിയും ഇന്ന് കൊല്ലത്തെത്തും.ഇടതുമുന്നണി വൈകിട്ട് 4നു നടത്തുന്ന വിജയ പ്രഖ്യാപന റാലിയെ തുടർന്നു കന്റോൺമെന്റ് മൈതാനത്തു നടക്കുന്ന പൊതു സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്ന് രാവിലെ 7നു ചിന്നക്കട ക്രേവൻ സ്കൂൾ അങ്കണത്തിൽ നടക്കുന്ന കോർപറേഷൻ സ്ഥാനാർഥി സംഗമം ഉദ്ഘാടനം ചെയ്യും.
കോർപറേഷന്റെ വികസന രേഖ പ്രകാശനവും നിർവഹിക്കും.യുഡിഎഫ് സ്ഥാനാർഥികളുടെ സ്വീകരണ പര്യടനം ആരംഭിച്ചു. സ്വീകരണ പര്യടനം കഴിയുന്ന സ്ഥലങ്ങളിൽ കുടുംബ യോഗങ്ങളിലേക്കു കടക്കും.
യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് നാളെ എഴുകോൺ, കുണ്ടറ, കുന്നിക്കോട് എന്നിവിടങ്ങളിൽ പ്രസംഗിക്കും. േവലക്കരയിൽ ഷാഫി പറമ്പിൽ എംപി പര്യടനത്തിന് എത്തിയേക്കും.
ചാണ്ടി ഉമ്മനും വരുന്നുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

