ഗുരുശ്രേഷ്ഠ പുരസ്കാരം: അപേക്ഷിക്കാം
കൊല്ലം ∙ അഖിലേന്ത്യ അവാർഡീ ടീച്ചേഴ്സ് ഫെഡറേഷൻ നൽകുന്ന ഗുരുശ്രേഷ്ഠ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. അധ്യാപകർക്കും സന്നദ്ധ സംഘടനകൾക്കും വിവിധ മേഖലകളിൽ മികവ് പുലർത്തിയ വ്യക്തികൾക്കും ഒക്ടോബർ 10 വരെ അപേക്ഷ സമർപ്പിക്കാം.
9947784231.
പരാതി പരിഹാര മേള 10ന്
കൊല്ലം ∙ ഇഎസ്ഐ സബ് റീജൻ ഓഫിസിന്റെ പരിധിയിലെ എല്ലാ ഗുണഭോക്താക്കൾക്കും തൊഴിലുടമകൾക്കുമായി പരാതി പരിഹാര മേള 10ന് ഉച്ചയ്ക്ക് 2.30ന് ഇഎസ്ഐ കോർപറേഷൻ സബ് റീജൻ ഓഫിസിൽ നടക്കും. ആശ്രാമം, എഴുകോൺ ഇഎസ്ഐ ആശുപത്രി സൂപ്രണ്ടുമാരും ദക്ഷിണ മേഖല ഡപ്യൂട്ടി ഡയറക്ടർ, സബ് റീജൻ ഓഫിസ് ഡപ്യൂട്ടി ഡയറക്ടർ എന്നിവർ പങ്കെടുക്കും.
ഐഡിപി ലൈസൻസിന് ഓൺലൈനായി അപേക്ഷിക്കാം
കൊല്ലം ∙ ഐഡിപി (ഇന്റർനാഷനൽ ഡ്രൈവിങ് പെർമിറ്റ്) ലൈസൻസിനായി പാസ്പോർട്ട് ഉള്ളവർക്ക് ഓൺലൈനായി അക്ഷയ സെന്റർ മുഖേനയും സ്വന്തമായും അപേക്ഷ സമർപ്പിക്കാമെന്ന് റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ കെ.
അജിത്കുമാർ അറിയിച്ചു. ഫീസ് 1220 രൂപ.
പോസ്റ്റൽ/കുറിയർ ചാർജുകൾ നൽകേണ്ടതില്ല. അപ്രൂവൽ എസ്എംഎസ് ലഭിച്ചതിന്റെ തൊട്ടടുത്ത പ്രവൃത്തി ദിവസം അപേക്ഷകനോ അപേക്ഷകൻ ചുമതലപ്പെടുത്തുന്ന വ്യക്തിക്കോ (ചുമതല പത്രത്തിന്റെ അടിസ്ഥാനത്തിൽ) പ്രവൃത്തി ദിവസം രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ ഓഫിസിൽ നിന്നു കൈപ്പറ്റാം.
സ്പോട്ട് അഡ്മിഷൻ
കൊല്ലം∙ടികെഎം കോളജ് ഓഫ് എൻജിനീയറിങ്ങിൽ ലാറ്ററൽ എൻട്രിയിൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് വിഭാഗത്തിൽ എസ്എം കാറ്റഗറിയിലുള്ള രണ്ട് ഒഴിവിലേക്ക് 9നു രാവിലെ 11ന് സ്പോട്ട് അഡ്മിഷൻ നടത്തും.
കൂടുതൽ വിവരങ്ങൾക്ക് കോളജ് വെബ്സൈറ്റ് സന്ദർശിക്കുക www.tkmce.ac.in …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]