
കരുനാഗപ്പള്ളി ∙ വീടിനു സമീപം എത്തി ഇന്നലെ പുലർച്ചെ ബഹളം ഉണ്ടാക്കുകയും അസഭ്യം പറയുകയും ചെയ്തതു ചോദ്യം ചെയ്ത കുടുംബത്തിനു നേരെ ഗുണ്ടാ ആക്രമണം ഉണ്ടായതായി പരാതി. സിപിഎം കുലശേഖരപുരം സൗത്ത് ലോക്കൽ കമ്മിറ്റി അംഗം സിയാദിനും കുടുംബത്തിനും നേരെയാണ് ആക്രമണം ഉണ്ടായത്. സിയാദിന്റെ സഹോദരൻ ഷംനാദിന് (31) തലയ്ക്ക് പരുക്കേൽക്കുകയും തടയാൻ ശ്രമിച്ച പിതാവ് കുഞ്ഞുമോനും (53), സിയാദിനും (29) പരുക്കേൽക്കുകയും ചെയ്തു.
ഇവർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവവുമായി ബന്ധപ്പെട്ട് കുലശേഖരപുരം കടത്തൂർ സിയ മൻസിലിൽ മുഹമ്മദ് യാസിനെ (25) സ്റ്റേഷൻ എസ്എച്ച്ഒ വി.ബിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു. കൂട്ടു പ്രതികൾക്കായി അന്വേഷണം നടത്തുകയാണെന്നും ഉടൻ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു.
പൊലീസ് പറഞ്ഞത്: ഇന്നലെ പുലർച്ചെ വീടിനു സമീപത്തുള്ള ആഷിക്കിന്റെ വീടിന്റെ ഗേറ്റിൽ തട്ടുകയും ഉച്ചത്തിൽ അസഭ്യം പറയുകയും ചെയ്യുന്നതു കേട്ട് സിയാദും കുടുംബം ഇറങ്ങി വന്ന് ചോദ്യം ചെയ്തു.
ഈ സമയം അക്രമികൾ കയ്യിൽ കരുതിയിരുന്ന വാൾ ഉപയോഗിച്ച് ഷംനാദിന്റെ തലയ്ക്ക് വെട്ടുകയും മറ്റുള്ളവരെ ആക്രമിക്കുകയും ആയിരുന്നു. പരാതിയിൽ കേസെടുത്ത പൊലീസ് മുഹമ്മദ് യാസിനെ അറസ്റ്റു ചെയ്യുകയായിരുന്നു .
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]