
കൊല്ലം ജില്ലയിൽ ഇന്ന് (04-07-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാലാവസ്ഥ
∙ സംസ്ഥാനത്ത് മഴയ്ക്കു സാധ്യത.
∙ കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനു വിലക്കില്ല.
വൈദ്യുതിമുടക്കം
അയത്തിൽ∙സാരഥി, സാരഥി നെക്സ, നിവ്യ, ശക്തി, ഡെക്കാത്ത്ലോൻ, തട്ടാമല വെസ്റ്റ്, ബിഎസ്എൻഎൽ എക്സ്ചേഞ്ച് 8.30 മുതൽ 6 വരെ.
കാൻസർ പ്രതിരോധ കുത്തിവയ്പ്
കൊല്ലം ∙ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊല്ലം ബ്രാഞ്ചിന്റെയും കൊല്ലം ഗൈനക് അസോസിയേഷന്റെയും നേതൃത്വത്തിൽ 9 മുതൽ 26 വയസ്സ് വരെ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും കുറഞ്ഞ നിരക്കിൽ 6ന് ആശ്രാമം ഐഎംഎ ഹാളിൽ കാൻസർ പ്രതിരോധ കുത്തിവയ്പ് നൽകും. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് പരിപാടി. 9995643436.
എംഇഎസ് കോളജിൽ സീറ്റൊഴിവ്
കൊല്ലം ∙ ചാത്തന്നൂർ എംഇഎസ് ആർട്സ് ആൻഡ് സയൻസ് കോളജിൽ ബിബിഎ ലോജിസ്റ്റിക്സ്, ബികോം ടാക്സേഷൻ, ബിഎസ്സി കംപ്യൂട്ടർ സയൻസ് എന്നീ ബിരുദ പ്രോഗ്രാമുകളിൽ സീറ്റുകൾ ഒഴിവുണ്ട്. അസ്സൽ സർട്ടിഫിക്കറ്റ് സഹിതം കോളജ് ഓഫിസിൽ ഹാജരായി അഡ്മിഷൻ എടുക്കാം. 9447113839
അപേക്ഷ ക്ഷണിച്ചു
കൊല്ലം∙ അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സേർച്ച് ആൻഡ് ഡവലപ്മെന്റ് സ്കീമിലേക്ക് പട്ടികവർഗ വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അഞ്ച്, എട്ട് ക്ലാസുകളിൽ പഠിക്കുന്ന പട്ടികവർഗ വിദ്യാർഥികൾക്ക് യഥാക്രമം യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലേക്ക് അപേക്ഷ സമർപ്പിക്കാം. അപേക്ഷകർ നാല്, ഏഴ് ക്ലാസുകളിലെ വാർഷിക പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും ‘എ’ ഗ്രേഡ് ലഭിച്ചവരായിരിക്കണം.
പട്ടികവർഗ ദുർബല വിഭാഗത്തിലെ കാടർ, കുറുമ്പർ, ചോലനായ്ക്കർ, കാട്ടുനായ്ക്കർ, കൊറഗ സമുദായ വിദ്യാർഥികളിൽ ബി ഗ്രേഡ് ലഭിച്ചവർക്കും അപേക്ഷിക്കാം. അപേക്ഷകർ നാല്, ഏഴ് ക്ലാസുകളിൽ സർക്കാർ/എയ്ഡഡ് സ്കൂളിൽ പഠിച്ചവരും സ്കീം കാലയളവിൽ പഠനം തുടരുന്നവരും ആയിരിക്കണം. കുടുംബവാർഷിക വരുമാനപരിധി 1,00,000 രൂപയിൽ കവിയരുത്.നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോമിൽ രേഖകൾ സഹിതം 21നകം പുനലൂർ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ല പട്ടികവർഗ വികസന ഓഫിസിലോ, കുളത്തൂപ്പുഴ/ആലപ്പുഴ ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസുകളിലോ ലഭ്യമാക്കണം. ഫോൺ: 0475 2222353.
ഡിപ്ലോമ കോഴ്സ്
കൊല്ലം∙ കൊല്ലം ടികെഎം ഇന്റർനാഷനൽ സെന്റർ ഫോർ ട്രെയിനിങ് ആൻഡ് പ്ലേസ്മെന്റിൽ (ടികെഎം – ഐസിടിപി) ലോജിസ്റ്റിക് മാനേജ്മെന്റിൽ 6 മാസ ഡിപ്ലോമ കോഴ്സിന് പ്രവേശനം നടപടി ആരംഭിച്ചു. കോഴ്സ് കഴിയുന്ന കുട്ടികൾക്ക് സ്റ്റൈപെന്റോടു കൂടി ഒരു വർഷത്തെ ഇന്റേൺഷിപ് ലഭിക്കും. കുറഞ്ഞ യോഗ്യത: പ്ലസ് ടൂ. വിജയകരമായി പൂർത്തിയാക്കുന്നവർക്ക് എൻഎസ്ഡിസി ഡിപ്ലോമ സർട്ടിഫിക്കറ്റുകൾ നൽകും. 20 കുട്ടികൾക്കാണ് പ്രവേശനം. വിവരങ്ങൾക്ക്: 8989826060.
സീറ്റ് ഒഴിവ്
കൊല്ലം∙ഫാത്തിമാ മാതാ നാഷനൽ ഓട്ടോണമസ് കോളജിൽ പട്ടികജാതി/വർഗ വിഭാഗങ്ങൾക്കായി സംവരണം ചെയ്തിരിക്കുന്ന സീറ്റുകളിൽ ബിരുദാനന്തര ബിരുദ കോഴ്സുകളിൽ മാത്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, ഇംഗ്ലിഷ്, ഇക്കണോമിക്സ്, മലയാളം, എംകോം എന്നീ വിഷയങ്ങളിൽ ഏതാനും ഒഴിവുകൾ ഉണ്ട്. ഫാത്തിമാ മാതാ നാഷനൽ ഓട്ടോണമസ് കോളജിൽ ഓൺലൈനായി അപേക്ഷ സമർപ്പിച്ചിട്ടുള്ള എസ്സി/എസ്ടി വിദ്യാർഥികൾ ഇന്ന് രാവിലെ 10ന് അസ്സൽ രേഖകൾ സഹിതം കോളജ് ഓഫിസിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
കൊല്ലം∙ മയ്യനാട് ഹയർ സെക്കൻഡറി സ്കൂളിലെ അൺ എയ്ഡഡ് സെഷനിൽ പ്ലസ് വൺ വിഭാഗത്തിൽ ബയോളജി സയൻസ്, കംപ്യൂട്ടർ സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് എന്നീ വിഷയങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. 8921555910.
കരുനാഗപ്പള്ളി ∙ ഐഎച്ച്ആർഡി മോഡൽ പോളിടെക്നിക് കോളജിൽ എൻജിനീയറിങ് ഡിപ്ലോമ വർക്കിങ് പ്രഫഷനൽ (പാർട്ട് ടൈം), കംപ്യൂട്ടർ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് എന്നീ ബ്രാഞ്ചുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം വേണ്ടവർ കോളജുമായി ബന്ധപ്പെടണമെന്നു പ്രിൻസിപ്പൽ അറിയിച്ചു. യോഗ്യത: പ്ലസ് ടു, ഐടിഐ. ഫോൺ: 9447488348, 8547005083.
അഭിമുഖം 7ന്
പെരിനാട്∙ പഞ്ചായത്ത് ബഡ്സ് സ്കൂൾ അധ്യാപക താൽക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം 7ന് രാവിലെ 11ന് നടക്കും.