
വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ
പൂയപ്പള്ളി ∙ വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ. പള്ളിമൺ കിഴക്കേക്കര ദീപു നിവാസിൽ ദീപക് (28) ആണ് പിടിയിലായത്. മൈക്ക് ഓപ്പറേറ്ററായി ജോലി നോക്കുന്ന ദീപക് പെൺകുട്ടിയുമായി ഫോണിലൂടെ അടുപ്പം സ്ഥാപിച്ചു.
പെൺകുട്ടിയുടെ സ്വഭാവത്തിൽ സംശയം തോന്നിയ രക്ഷാകർത്താക്കൾ കാര്യങ്ങൾ തിരക്കിയപ്പോൾ പീഡനത്തിനിരയായതായി മനസിലായി. പൂയപ്പള്ളി പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു.
എസ്എച്ച്ഒ എസ്.ടി.ബിജുവിന്റെ നിർദേശത്തിൽ എസ്ഐ രജനീഷ് മാധവൻ, സിപിഒമാരായ സാബു, അൻവർ, ബിനീഷ് എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]