കൊല്ലം ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വനിതാ സ്ഥാനാർഥികളുടെ പ്രാതിനിധ്യത്തിൽ സംസ്ഥാനത്ത് തന്നെ കൊല്ലം ജില്ല ഒന്നാമത്. തദ്ദേശ സ്ഥാപനങ്ങളിലേക്ക് ജില്ലയിൽ നിന്ന് ജനവിധി തേടുന്ന സ്ഥാനാർഥികളിൽ 55.26 % സ്ഥാനാർഥികളും വനിതകളാണ്.
സംസ്ഥാന ശരാശരി 52.36 % മാത്രമാണ്. 9 ജില്ലകളിലാണ് സംസ്ഥാനത്ത് 50 ശതമാനത്തിന് മുകളിൽ വനിതാ സ്ഥാനാർഥികളുള്ളത്.
2020 ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ പുരുഷ സ്ഥാനാർഥികളാണ് കൂടുതലുണ്ടായിരുന്നത്. അന്നു സ്ത്രീ പ്രാതിനിധ്യം 46.88%.
ഇപ്പോൾ 8.38 ശതമാനത്തിന്റെ വർധന.
ജില്ലയിൽ ഗ്രാമപ്പഞ്ചായത്ത്, നഗരസഭ, ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലേക്ക് പുരുഷ സ്ഥാനാർഥികളേക്കാൾ വനിതാ സ്ഥാനാർഥികളാണുള്ളത്. എന്നാൽ കോർപറേഷൻ, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിൽ പുരുഷ സ്ഥാനാർഥികളാണ് കൂടുതൽ.
ജില്ലയിലെ നഗരസഭകളിലേക്കു മത്സരിക്കുന്ന വനിതകളുടെ പ്രാതിനിധ്യം 56.44 ശതമാനവും ഗ്രാമപ്പഞ്ചായത്തുകളിൽ 56.14 ശതമാനവും ബ്ലോക്ക് പഞ്ചായത്തുകളിൽ 51.52 ശതമാനവുമാണ്. എന്നാൽ കോർപറേഷൻ സ്ഥാനാർഥികളിലേക്കെത്തുമ്പോൾ ഇത് 48.01 ശതമാനമായും ജില്ലാ പഞ്ചായത്തിലേക്കെത്തുമ്പോൾ 45.91 ശതമാനവുമാണ്.
108 സ്ഥാനാർഥികൾ വർധിച്ചു
5,615 പേരാണ് ജില്ലയിലെ മൊത്തം സ്ഥാനാർഥികൾ.
ഇതിൽ 3,103 വനിതകളും 2,512 പുരുഷന്മാരും. ട്രാൻസ്ജെൻഡർ ഇല്ല.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിലെ ആകെ സ്ഥാനാർഥികളുടെ എണ്ണം 5,723 ആയിരുന്നു. 2,683 സ്ത്രീകളും 3,040 പുരുഷന്മാരും.
ഇത്തവണ 108 സ്ഥാനാർഥികൾ കൂടുതൽ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

