ആയൂർ ∙ കെഎസ്ആർടിസി ബസിന്റെ മുന്നിലെ ചില്ലിനു സമീപം ഒഴിഞ്ഞ വെള്ളക്കുപ്പികൾ ഇട്ടിരിക്കുന്നതു ശ്രദ്ധയിൽപെട്ടതിനെ തുടർന്നു മന്ത്രി കെ.ബി.ഗണേഷ്കുമാർ പിന്നാലെ ചെന്ന് ബസ് തടഞ്ഞു നിർത്തി പരിശോധന നടത്തി. ബസിന്റെ മുൻവശത്തെ ഗ്ലാസിന്റെ ഇടയിലുണ്ടായിരുന്ന ഒഴിഞ്ഞ കുപ്പികളും മറ്റു പ്ലാസ്റ്റിക്കുകളും നീക്കം ചെയ്യാൻ കണ്ടക്ടറോടും ഡ്രൈവറോടും നിർദേശിച്ചു.
എംസി റോഡിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്കു 12 ന് ആയിരുന്നു സംഭവം.
തിരുവനന്തപുരത്തുനിന്നു പത്തനാപുരത്തേക്കു പോവുകയായിരുന്ന മന്ത്രി, ആയൂർ ടൗണിൽ വച്ചാണു ബസ് കാണുന്നത്. തുടർന്നു മന്ത്രിയുടെ ഔദ്യോഗിക വാഹനം തിരിച്ചു തിരുവനന്തപുരം റോഡിൽ ബസിനു പിന്നാലെ പോയി ബസ് തടഞ്ഞു നിർത്തി പരിശോധിക്കുകയായിരുന്നു.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്നു പലതവണ കെഎസ്ആർടിസി ജീവനക്കാർക്കു നിർദേശം നൽകിയിട്ടുണ്ടെന്നും കെഎസ്ആർടിസി എംഡി ഇക്കാര്യത്തിൽ നോട്ടിസ് നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എന്നാൽ ഇതൊന്നും പല ജീവനക്കാരും പാലിക്കാറില്ലെന്നും വാഹനം വൃത്തിയായി സൂക്ഷിക്കാത്ത ഇത്തരം ജീവനക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്നും പറഞ്ഞു.
കോട്ടയത്ത് നിന്നു തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന പൊൻകുന്നം ഡിപ്പോയിലെ ഫാസ്റ്റ് ബസാണ് മന്ത്രി പരിശോധിച്ചത്. ജീവനക്കാർക്കെതിരെ നടപടിക്കും ശുപാർശ ചെയ്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]